കൊറോണ വൈറസ്: വിവരങ്ങള്‍ തത്സമയം അറിയാന്‍ വെബ്‌സൈറ്റ്

കൊറോണ വൈറസ് ബാധയുടെ തത്സമയ വിവരങ്ങള്‍ അറിയാം ഇനി ഈ വെബ്‌സൈറ്റിലൂടെ. അമേരിക്കന്‍ ഗവേഷകരാണ് വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.
എത്ര പേരില്‍ കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നും എത്രപേര്‍ മരിച്ചുവെന്നും എത്ര പേരുടെ രോഗം ഭേദമായി എന്നും വെബ്‌സൈറ്റിലൂടെ അറിയാന്‍ സാധിക്കും.
വെബ്‌സൈറ്റ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം 9,776 പേരില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 213 പേര്‍ മരിച്ചപ്പോള്‍ 187 പേരുടെ രോഗം സുഖപ്പെട്ടുവെന്നും വെബ്‌സൈറ്റ് പറയുന്നു.
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളുടെ പേരും വൈറസ് ബാധിതരുടെ എണ്ണവും വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. കൊറോണ വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളെ അടയാളപ്പെടുത്തിയ മാപ്പ് സഹിതമാണ് വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.
Content Highlight: Coronavirus: Website for real time tracking made by US