ഡല്‍ഹി പോലീസ് കമ്മീഷണറുടെ കാലാവധി ഒരു മാസം നീട്ടി; പൊതു താത്പര്യാര്‍ഥമെന്ന്‌ ആഭ്യന്തര മന്ത്രാലയം

https://www.mathrubhumi.com/polopoly_fs/1.4489845.1580459873!/image/image.jpg_gen/derivatives/landscape_894_577/image.jpg

ന്യൂഡല്‍ഹി: ഇന്ന് വിരമിക്കേണ്ടിയിരുന്ന ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമുല്യ പട്‌നായികിന്റെ സര്‍വീസ് കാലാവധി ഒരു മാസത്തേക്ക് നീട്ടി. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോട് കൂടിയാണ് കാലവാധി നീട്ടിയത്. നടപടിക്കെതിരെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി. 

പൊതു താത്പര്യാര്‍ത്ഥമാണ് അമുല്യ പട്‌നായികിന്റെ കാലാവധി നീട്ടിയതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. കാലാവധി നീട്ടിയതോടെ ഫെബ്രുവരി അവസാനത്തോടെ ആയിരിക്കും അമുല്യ പട്‌നായിക് വിരമിക്കുക. 

ഡല്‍ഹി പോലീസ് കമ്മീഷണറുടെ സര്‍വീസ് നീട്ടിക്കൊടുത്തതിനെതിരെ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം രംഗത്തെത്തി. പോലീസ് നോക്കി നില്‍ക്കെയാണ് കഴിഞ്ഞ ദിവസം ജാമിയയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ ആര്‍ക്കെതിരായിട്ടാണ് നപടിയെടുത്തതെന്ന് ചിദംബരം ചോദിച്ചു.

Content Highlights:   Delhi Police Commissioner Amulya Patnaik's service extended by one month till Feb-end 'in public interest': Home Ministry