ഐ.എം.ഡി. ബി റേറ്റിങ്ങ് മാറ്റിക്കോളൂ, എന്നാല്‍ എന്റെ മനസ്സു മാറില്ല; ചുട്ടമറുപടിയുമായി ദീപിക
ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ദീപിക കാമ്പസില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഛപാക് സിനിമയുടെ റിലീസിന് രണ്ടു ദിവസം മുന്‍പായിരുന്നു അത്

ജെ.എന്‍.യു സന്ദര്‍ശനത്തെ തുടര്‍ന്ന് ഐ.എം.ഡി. ബി യില്‍ ഛപാകിന്റെ റേറ്റിങ് റിപ്പോര്‍ട്ട് ചെയ്ത് കുറച്ച സംഭവത്തില്‍ പ്രതികരണവുമായി നടി ദീപിക പദുക്കോണ്‍. ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ദീപിക കാമ്പസില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഛപാക് സിനിമയുടെ റിലീസിന് രണ്ടു ദിവസം മുന്‍പായിരുന്നു അത്. തുടര്‍ന്ന് ദീപികയ്‌ക്കെതിരേയും സിനിമയ്‌ക്കെതിരേയും കടുത്ത ആക്രമണമാണ് സൈബര്‍ ലോകത്ത് നടന്നത്.
ഐ.എം.ഡി. ബിയില്‍ സിനിമയ്ക്ക് പത്തില്‍ 4.6 ആണ് റേറ്റിങ് വന്നിരിക്കുന്നത്. അതെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് ഒരു അഭിമുഖത്തില്‍ ദീപികയോട് ചോദിച്ചു.
ഐ.എം.ബി.ഡി റേറ്റിങ് മാറ്റാം, എന്നാല്‍ എന്റെ മനസ്സു മാറ്റാനാകില്ല എന്നായിരുന്നു ദീപികയുടെ ഉത്തരം. ജെ.എന്‍.യു വിഷയത്തില്‍ തന്റെ നിലപാട് ഒരിക്കല്‍ കൂടി വ്യക്തമാക്കിയ ദീപികയെ പ്രശംസിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ഒട്ടനവധിപേര്‍ രംഗത്തെത്തി.
Content Highlights: Deepika Padukone's reaction on IMdB rating, after chhapaak release