രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം; ലോക്‌സഭയില്‍ മുന്‍നിരസീറ്റ് ഒഴിച്ചിട്ട് പ്രതിപക്ഷ നേതാക്കള്‍
by ന്യൂസ് ഡെസ്ക്ന്യൂദല്ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ലോക്‌സഭയില്‍ മുന്‍നിരസീറ്റ് ഒഴിച്ചിട്ട് പ്രതിപക്ഷ നേതാക്കള്‍. സോണിയാ ഗാന്ധിയും ഗുലാം നബി ആസാദുമടക്കമുള്ള നേതാക്കള്‍ പിന്‍നിരയിലാണിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗ സമയത്ത് കോണ്‍ഗ്രസ് എം.പി.മാര്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് എത്തിയത്. ഭരണഘടനയെ രക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി പാര്‍ലമെന്റിന് പുറത്തും കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചു.
ബജറ്റ് സമ്മേളനത്തിന് പാര്‍ലമെന്റ് ചേരുന്നതിന് മുന്നോടിയായി വ്യാഴാഴ്ച ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ ഉന്നയിച്ചത്. കശ്മീര്‍, പൗരത്വ നിയമം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ സഭ തുടങ്ങുന്നതിന് മുന്‍പ് പാര്‍ലമെന്റിന് പുറത്ത് പ്രതിപക്ഷ നേതാക്കള്‍ സംയുക്തമായി പ്രതിഷേധിച്ചിരുന്നു.
WATCH THIS VIDEO: