'റൗളറ്റ് നിയമത്തേയും പൗരത്വ നിയമത്തേയും ചരിത്രം കരിനിയമമായി ഓര്‍ക്കും': ഊര്‍മിള മതോണ്ഡ്കര്‍
by ന്യൂസ് ഡെസ്ക്പൂനെ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടിയും രാഷ്ട്രീയ നേതാവുമായ ഊര്‍മിള മതോന്ദ്കര്‍. ഇന്ത്യന്‍ ചരിത്രത്തിലെ കരിനിയമമായി പൗരത്വ ഭേദഗതി അറിയപ്പെടുമെന്ന് അവര്‍ പറഞ്ഞു. പൗരത്വ നിയമത്തെ റൗളറ്റ് നിയമത്തോടാണ് ഊര്‍മിള മതോണ്ഡ്കര്‍ ഉപമിച്ചത്.
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നുഅവര്‍.
” മഹാത്മാഗാന്ധിയുടെ പ്രത്യയശാസ്ത്രം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഞങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരും ( പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്നവര്‍) അവരുടെ നേതാക്കന്മാരും രാജ്ഘട്ടില്‍ പോയി ഗാന്ധിജിക്ക് സ്തുതി അര്‍പ്പിക്കുകയാണ് വേണ്ടത്.”, അവര്‍ പറഞ്ഞു.
” ഗാന്ധിജി ഹിന്ദുമതത്തിന്റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാരനായിരുന്നു. അതേസമയം, ഗാന്ധിയെ വെടിവെച്ചുകൊന്ന ആളും ഹിന്ദുവായിരുന്നു”, മതോണ്ഡ്കര്‍ പറഞ്ഞു.
റൗളറ്റ് നിയമത്തേയും പൗരത്വ നിയമത്തേയും ചരിത്രം കരിനിയമമായി ഓര്‍മിക്കും എന്നു പറഞ്ഞ മതോണ്ഡ്കര്‍ സി.എ.എ പാവങ്ങള്‍ക്കെതിരാണെന്നും ഭാരതീയരെ വെല്ലുവിളിക്കുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്ലിങ്ങളേയും ഉള്‍പ്പെടുത്തണമെന്ന് എന്‍.ഡി.എ ഘടകകക്ഷിയായ ശിരോമണി അകാലിദള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് ശിരോമണി അകാലിദളിന്റെ പ്രതികരണം.
മതാടിസ്ഥാനത്തില്‍ ഒരു നിയമം കൊണ്ടുവരുന്നതിനെ സ്വീകരിക്കാനാവില്ലെന്നും യോഗത്തില്‍ പാര്‍ട്ടിയുടെ രാജ്യസഭാംഗം ബല്‍വീന്ദര്‍ സിംഗ് ഭുണ്ടര്‍ പറഞ്ഞു. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സീറ്റ് പങ്കുവെച്ചതില്‍ ശിരോമണി അകാലിദള്‍ നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ