https://www.doolnews.com/assets/2020/01/corona-virus-399x227.jpg

കൊറോണ വൈറസ്: വുഹാനില്‍ നിന്ന് 400 ഇന്ത്യക്കാരെ വ്യോമമാര്‍ഗം തിരിച്ചെത്തിക്കും; എയര്‍ ഇന്ത്യയുടെ വിമാനം ഇന്ന് ദല്‍ഹിയില്‍ നിന്ന് പുറപ്പെടും

by

ന്യൂദല്‍ഹി: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയിലെ വുഹാനില്‍ അകപ്പെട്ട 400 ഓളം ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ദല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ ബോയിംങ് 747 ജംബോ എയര്‍ക്രാഫ്റ്റ് ഇന്ന് ഉച്ചയോടെ പുറപ്പെടുമെന്ന് എയര്‍ ഇന്ത്യ സി.എം.ഡി അശ്വാനി ലൊഹാനി അറിയിച്ചു.

” ഞങ്ങള്‍ ഇന്ന് ബോയിംങ് 747 ജംബോ എയര്‍ക്രാഫ്റ്റ് അയക്കും. വുഹാനില്‍ നിന്ന് 400 ഓളം ഇന്ത്യക്കാരെ തിരിച്ചെത്തിക്കും”, അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയോടെ പുറപ്പെടുന്ന എയര്‍ക്രാഫ്റ്റ് ശനിയാഴ്ച ഒരുമണിക്കും രണ്ട് മണിക്കും ഇടയില്‍ തിരിച്ചെത്തുമെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.

അതേസമയം, ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 213 ആയി ഉയര്‍ന്നു. 9171 പേര്‍ക്കാണ് ലോകത്താകെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയിലെ 31 പ്രവിശ്യകള്‍ കൊറോണ ബാധിത മേഖലയായി പ്രഖ്യാപിച്ചു. ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ ചൈനയിലെ ഓഫിസുകള്‍ പൂട്ടി.

കൊറോണ വൈറസ് വിവിധ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ചൈനയൊഴികെയുള്ള രാജ്യങ്ങളില്‍ ഇതു വരെ കൊറോണ മൂലം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജര്‍മ്മനി, ജപ്പാന്‍, തായ്ലാന്‍ഡ്, ദക്ഷിണകൊറിയ, ആസ്‌ത്രേലിയ, വിയറ്റ്നാം, സിങ്കപ്പൂര്‍, ഹോങ്കോങ്, ഫിലിപ്പീന്‍സ്, യു.എസ്, എന്നീ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കേരളത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലം കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിയ്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗിയുടെ ആരോഗ്യനില നിരീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഭീതിജനകമായ സാഹചര്യം ഉണ്ടാകരുതെന്നും കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം സജ്ജമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുന്‍പ് ഇത്തരത്തിലള്ള അനുഭവം ഉണ്ടായതിനാല്‍ തന്നെ മുന്‍കരുതലുകള്‍ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണ. ഈ വൈറസുകളില്‍ ആറെണ്ണം മാത്രമാണു മനുഷ്യരില്‍ പടരുന്നത്.

2002 ല്‍ ചൈനയില്‍ പടര്‍ന്നു പിടിക്കുകയും 774 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത സാര്‍സ് severe acute respiratory syndrome എന്ന വൈറസ് ഒരു കൊറോണ വൈറസായിരുന്നു.

ഇപ്പോള്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസിന്റെ ജെനിറ്റിക് കോഡും സാര്‍സും തമ്മില്‍ സാമ്യമുണ്ടെന്ന് വിദഗ്ദര്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ