നിരീക്ഷണത്തിൽ കഴിയുന്നവർ പൊതുചടങ്ങുകളിൽ പങ്കെടുക്കരുത്: ആരോഗ്യമന്ത്രി
by മനോരമ ലേഖകൻതൃശൂർ∙ കൊറോണ വൈറസ് കേരളത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ തൃശൂർ ജില്ലയിലടക്കം സംസ്ഥാനത്ത് എല്ലാ മുൻകരുതലും ശക്തമാക്കിയതായി ആരോഗ്യമന്ത്രി കെ. കെ. ശൈലജ. വൈറസ് ബാധിത മേഖലയിലുള്ളവർ പൊതു പരിപാടികളിൽ പങ്കെടുക്കരുത്. ഇങ്ങനെയുള്ളവർ പങ്കെടുക്കേണ്ട ചടങ്ങുകൾ മാറ്റിവയ്ക്കണമെന്നും സ്വകാര്യ ആശുപത്രികളിലും ചികിത്സാസൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ചൈനയിൽ നിന്നെത്തുന്നവർ കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, കൊറോണ ബാധിച്ച വിദ്യാര്‍ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഐസലേഷന്‍ വാര്‍ഡിലുള്ള വിദ്യാര്‍ഥിനിയുടെ നില മെച്ചപ്പെടുന്നുണ്ട്. സംസ്ഥാനത്ത് 1053 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 15പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്. ഇവരുടെ പരിശോധനാഫലം പുറത്തുവരേണ്ടതുണ്ട്.
English Summary : Health Minister KK Shailaja press meet