https://janamtv.com/wp-content/uploads/2017/12/kk-shylaja-teacher.jpg

ചൈനയില്‍ നിന്ന് എത്തുന്നവര്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെടണം ; ആരോഗ്യമന്ത്രി

by

തൃശൂര്‍: കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലടക്കം സംസ്ഥാനത്ത് മുന്‍ കരുതല്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ. വൈറസ് ബാധയുള്ളവര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കരുത്. ഇങ്ങനെയുള്ളവര്‍ പങ്കെടുക്കേണ്ട വിവാഹമടക്കമുള്ള ചടങ്ങുകള്‍ മാറ്റിവെയ്ക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സാ സൗകര്യം ഒരുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചൈനയില്‍ നിന്നെത്തുന്നവര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെടണമെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.

കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് സംസ്ഥാനത്തെ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. അതേസമയം കൊറോണ രോഗബാധ സംബന്ധിച്ച് വ്യാജ വാര്‍ത്ത പരത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. രോഗം പകരുന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കുന്ന മാധ്യമങ്ങളെയോ ഡോക്ടര്‍മാരെയോ മാത്രമെ ആശ്രയിക്കാന്‍ പാടുള്ളു എന്നും കെ കെ ശൈലജ വ്യക്തമാക്കി.