നിര്‍ഭയകേസ്; കുറ്റവാളികളെ നാളെ തൂക്കിലേറ്റില്ല; വധശിക്ഷ നീട്ടി
by Janam TV Web Deskന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കില്ല. പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച മരണവാറണ്ട് കോടതി സ്‌റ്റേ ചെയ്തു. വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, അക്ഷയ് കുമാര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.
പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ തിഹാര്‍ ജയിലില്‍ നടക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്. ഒരു കേസില്‍ ഒന്നിലേറെപ്പേര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാല്‍ എല്ലാവര്‍ക്കും നിയമപരമായ പരിഹാര മാര്‍ഗങ്ങള്‍ തേടിയ ശേഷം മാത്രമേ ശിക്ഷ നടപ്പാക്കാവൂ എന്ന ജയില്‍ ചട്ടം വ്യക്തമാക്കി കൊണ്ടാണ് കോടതി മരണ വാറണ്ട് സ്‌റ്റേ ചെയ്തത്.