
അഞ്ചാംവരവിന് സേതുരാമയ്യർ; തിരക്കഥ റെഡി, ഷൂട്ടിംഗ് ഉടൻ..!
by depika.comമലയാള സിനിമയിലെ സിബിഐ പരമ്പരയിലെ അഞ്ചാം സിനിമയുടെ ചിത്രീകരണം മെയ്, ജൂണ്‍ മാസത്തിൽ ആരംഭിക്കും. മമ്മൂട്ടി നായകനാകുന്ന സിനിമയുടെ തിരക്കഥ തൊണ്ണൂറ് ശതമാനം പൂർത്തിയായെന്നും ഇനി കുറച്ച് തിരുത്തലുകൾ ചെയ്യണമെന്നും തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി പറഞ്ഞു. ഒരു അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
കെ. മധു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.