‘മോദി ജി എന്റേയും പ്രധാനമന്ത്രിയാണ്’; പാക് മന്ത്രിയോട് കെജ്രിവാളിന്റെ മറുപടി; വൈറൽ
by സ്വന്തം ലേഖകൻ‘നരേന്ദ്രമോദി ജി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അദ്ദേഹം എന്റേയും പ്രധാനമന്ത്രിയാണ്. ഡൽഹി തിരഞ്ഞെടുപ്പ് ഞങ്ങളുടെ രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണ്. തീവ്രവാദത്തിന്റെ വലിയ സ്പോൺസറായ പാക്കിസ്ഥാന്റെ ഇടപെടൽ ഞങ്ങൾ അനുവദിക്കില്ല.. നിങ്ങൾ എത്ര ശ്രമിച്ചാലും ഞങ്ങളുടെ രാജ്യത്തിന്റെ ഐക്യം തകർക്കാനാവില്ല..’ ഡൽഹി തിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രസ്ഥവന നടത്തിയ പാക്കിസ്ഥാൻ മന്ത്രിയോട് അരവിന്ദ് കെജ്രിവാൾ കൊടുത്ത മറുപടിയാണിത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യയിലെ ജനങ്ങൾ മോദിമാഡ്നസിനെ പരാജയപ്പെടുത്തണം എന്നായിരുന്നു പാക് മന്ത്രി ചൗധരി ഫവാദ് ഹുസൈന്റെ ട്വീറ്റ് ചെയ്തത്. കശ്മീർ വിഷയവും പൗരത്വ ഭേദഗതി നിയമം ഇതെല്ലാം ട്വിറ്ററിൽ എടുത്ത് പറഞ്ഞായിരുന്നു മന്ത്രിയുടെ ട്വീറ്റ്. ഇതിനാെക്കെ ഡൽഹി തിരഞ്ഞെടുപ്പിൽ മോദിക്കെതിരെ വിധിയെഴുതണമെന്നായിരുന്നു മന്ത്രിയുടെ ആവശ്യം. ട്വീറ്റ് വൈറലായതോടെ ബിജെപി ഇത് പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. ഇതോടെയാണ് പ്രതികരണവുമായി കെജ്രിവാൾ രംഗത്തെത്തിയത്.