https://img.manoramanews.com/content/dam/mm/mnews/news/spotlight/images/2020/1/31/somadas34.jpg

ബലിയാടുകളായത് എന്റെ മക്കളാണ്; ജീവിതം അവര്‍ക്കായി: സോമദാസ്

by

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനാണ് ഗായകനായ സോമദാസ്. അദ്ദേഹത്തിന്റെ പരാമർശങ്ങൾ അടുത്തിടെ വിവാദമായിരുന്നു. തന്റെ ആദ്യ ഭാര്യ മക്കളെ വിട്ടുതരാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നായിരുന്നു സോമദാസിന്റെ ആരോപണം.പിന്നീട് അഞ്ചര ലക്ഷം രൂപ കൊടുത്ത് രണ്ടു പെൺമക്കളെ ഭാര്യയിൽ നിന്ന് വാങ്ങുകയായിരുന്നു എന്നാണ് സോമനാഥ് പറഞ്ഞത്. എന്നാൽ ഇക്കാര്യം തെറ്റാണെന്നും തന്റെ മക്കളെ പണം വാങ്ങി ഭർത്താവിന് വിട്ടു കൊടുത്തിട്ടില്ലെന്നും ഫെയ്സ്ബുക്ക് ലൈവിലൂടെ സോമദാസിന്റെ ആദ്യ ഭാര്യ സൂര്യ തിരിച്ചടിച്ചതോടെ ചർച്ച ദിശമാറി. സോമദാസിനെതിരെ പരസ്ത്രീ ബന്ധം ഉൾപ്പടെ ഗുരുതര ആരോപണങ്ങളാണ് സൂര്യ ഉയർത്തിയത്.

അതെത്തുടർന്ന്, വിവാദത്തില്‍ സൂര്യയെ തള്ളി, സോമദാസിനെ അനുകൂലിച്ച് സോമദാസിന്റെ പെൺമക്കൾ രംഗത്തെത്തി. സൂര്യ പറയുന്നത് പച്ചക്കള്ളമാണെന്നും സോമദാസിനെതിരെയുള്ള ആരോപണങ്ങൾ വെറുതെയാണെന്നും മക്കൾ ഫെയ്സ്ബുക്ക് വിഡിയോയിൽ പറയുന്നു.

ഇപ്പോഴിതാ, ആദ്യ ഭാര്യയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സോമദാസ്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ. നാലുമക്കളുണ്ടെന്നും താൻജീവിക്കുന്നത് തന്നെ അവർക്കുവേണ്ടിയാണെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു.