ഒമ്പത് വയസ്സുകാരിയെ ​​ലൈംഗീകമായി പീഡിപ്പിച്ച സേവാദള്‍ നേതാവ് അറസ്റ്റില്‍

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/01/369065/arrest.jpg

കണ്ണൂര്‍ : ഒമ്പത് വയസ്സുകാരിയെ നിരന്തരം ലൈഗിംകമായി പീഡിപ്പിച്ച കേസിൽ 59 കാരനായ സേവാദൾ നേതാവ് അറസ്റ്റിൽ. കണ്ണൂർ ചക്കരക്കല്ല് തിലാനൂർ സ്വദേശി പി. പി ബാബുവാണ് അറസ്റ്റിലായത്.

സേവാദൾ സംസ്ഥാന വൈസ് പ്രസിഡണ്ടും ചീഫ് ഓപ്പറേറ്ററുമാണ് ബാബു. കഴിഞ്ഞ കുറച്ച് ദിവസമായി പെൺകുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റം മനസ്സിലാക്കിയ അധ്യാപികയാണ് പീഡന വിവരം ചോദിച്ചറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു.

യു.കെ.ജിയിൽ പഠിക്കുന്ന കാലം മുതൽ ബാബു ഉപയോഗപ്പെടുത്തിയിരുന്നതായി ചൈൽഡ് ലൈനിൽ പെൺകുട്ടി മൊഴി നൽകി. ചൈൽഡ് ലൈനിന്റെ നിർദേശ പ്രകാരമാണ് ബാബുവിനെ ചക്കരക്കല്ല് പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമ പ്രകാരം കേസെടുത്ത പ്രതിയെ തലശേരി കോടതിയിൽ ഹാജരാക്കും.