നിര്‍ത്താതെ ഹോണടിച്ച ഓട്ടോറിക്ഷാ ഡ്രൈവറെ രണ്ടു വര്‍ഷത്തിനിപ്പുറം കുത്തിവീഴ്ത്തി യുവാക്കള്‍
സോനിപട് : നിര്‍ത്താതെ ഹോണടിച്ച ഓട്ടോറിക്ഷാ ഡ്രൈവറെ രണ്ടു വര്‍ഷത്തിനിപ്പുറം കുത്തിവീഴ്ത്തി പ്രതികാരം വീട്ടി യുവാക്കള്‍. ഹരിയാനയിലെ സോനിപട്‌ലാണ് സംഭവം.
രണ്ടു വര്‍ഷം മുന്‍പ് ഹോണടിച്ചതിന്റെ പേരില്‍ നടുറോഡിലുണ്ടായ കയ്യാങ്കളിയുടെ പ്രതികാരമാണ് രണ്ടു വര്‍ഷത്തിനിപ്പുറം യുവാക്കള്‍ വീട്ടിയത്. അമിതവേഗതയില്‍ ഓട്ടോറിക്ഷയെ മറികടന്നെത്തിയ യുവാക്കള്‍ നടുറോഡില്‍ ബൈക്ക് നിര്‍ത്തിയ ശേഷം ഓട്ടോറിക്ഷ ഡ്രൈവര്‍ ജഗ്ബീറിനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. വയറിന് ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇയാള്‍ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
രണ്ടു വര്‍ഷം മുന്‍പ് ജഗ്ബീറും ബൈക്കില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന ലളിത്, സുമന്‍ എന്നീ യുവാക്കളും തമ്മില്‍ കയ്യാങ്കളി ഉണ്ടായിരുന്നു. നിര്‍ത്താതെ ഹോണ്‍ അടിച്ചതിന്റെ പേരിലായിരുന്നു സംഘര്‍ഷം. ഇതിന്റെ തുടര്‍ച്ചായി നിരവധി തവണ കാണുന്നിടത്തുവച്ചെല്ലാം ഇരുപക്ഷവും സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.