കൊട്ടിയൂർ പാൽച്ചുരത്ത് കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ടു; വ​ല​തു​ഭാ​ഗ​ത്ത് ആ​ഴ​മു​ള്ള കൊ​ക്ക; ഡ്രൈവറുടെ മന:സാന്നിധ്യം രക്ഷിച്ചത് 65 യാത്രക്കാരെ

by

കണ്ണൂർ: (www.kvartha.com 31.01.2020) പാൽ ചുരത്തിൽ നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് അപകടത്തിൽപ്പെട്ടു. ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്. കൊ​ട്ടി​യൂ​ർ-​മാ​ന​ന്ത​വാ​ടി റോ​ഡി​ലെ പാ​ൽ​ച്ചു​രം ചു​ര​ത്തി​ൽ കെ എസ് ആർ ടി സി ബ​സി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ടുകയായിരുന്നു. അ​റു​പ​ത്ത​ഞ്ചോ​ളം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്ന ബ​സി​നെ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​ത് ബൈ​ജു തോ​മ​സ് എ​ന്ന ഡ്രൈ​വ​റു​ടെ മന:​സാ​ന്നി​ധ്യമാണ്.

മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്ന് ഇ​രി​ട്ടി വ​ഴി ക​ണ്ണൂ​രി​ലേ​ക്ക വ​രി​ക​യാ​യി​രു​ന്ന ബ​സാ​ണ് കഴിഞ്ഞ ദിവസം വൈ​കു​ന്നേ​രം ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബ​സ് നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. ചെ​കു​ത്താ​ൻ തോ​ടി​ലെ വ​ലി​യ ഇ​റ​ക്കം തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ബ​സി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​മാ​യ​ത്. ക​യ​റ്റം ക​യ​റി വ​രു​ന്ന ചെ​ങ്ക​ല്ല് ലോ​റി​ക്ക് സൈ​ഡ് ന​ൽ​കാ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് ബ്രേ​ക്ക് ന​ഷ്ട​മാ​യ​താ​യി ഡ്രൈ​വ​ർ ബൈ​ജു​വി​ന് മ​ന​സി​ലാ​യ​ത്.

https://1.bp.blogspot.com/-FLewLxHwOtA/XjQNnsTKJ_I/AAAAAAABwFE/j7EuZLD7SP8zRHZKTHzaUszi_8JG_rswQCLcBGAsYHQ/s1600/Accident.jpg

വ​ലി​യ വ​ള​വി​ന്‍റെ വ​ല​തു​ഭാ​ഗ​ത്ത് ആ​ഴ​മു​ള്ള കൊ​ക്ക​യാ​ണ്. സ​ർ​വ​ശ​ക്തി​യു​മെ​ടു​ത്ത് ഇ​ട​ത്തേ​ക്ക് തി​രി​ച്ച് ബ​സ് മ​ൺ​തി​ട്ട​യി​ൽ ഇ​ടി​ച്ചു നി​ർ​ത്തു​ക​യാ​യി​രു​ന്നു. ബ​സി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്തെ ട​യ​റു​ക​ൾ ഓ​വു​ചാ​ലി​ൽ വീ​ണ​ത് വ​ലി​യ ഭാ​ഗ്യ​മാ​യി. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ബ​ഹ​ളം വ​യ്ച്ചു. ചി​ല​ർ ജ​നാ​ല വ​ഴി പു​റ​ത്തേ​ക്ക് ചാ​ടി. മ​റ്റു ചി​ല​ർ ഡ്രൈ​വ​റു​ടെ വാ​തി​ൽ വ​ഴി പു​റ​ത്തി​റ​ങ്ങി.

മു​മ്പി​ലു​ള്ള വാ​തി​ൽ തു​റ​ന്ന് സാ​ഹ​സ​പ്പെ​ട്ടാ​ണ് മു​ഴു​വ​ൻ യാ​ത്ര​ക്കാ​രെ​യും ഇ​റ​ക്കി​യ​ത്. ര​ണ്ടു വ​ർ​ഷ​മാ​യി കെ​എ​സ്ആ​ർ​ടി​സി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഡ്രൈ​വ​ർ ബൈ​ജു ഇ​രി​ട്ടി സ്വ​ദേ​ശി​യാ​ണ്.അപകടത്തെ തുടർന്ന് മാനന്തവാടി -തലശേരി റൂട്ടിൽ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി.

Keywords: KSRTC bus accident in Kottiyoor, Kannur, Local-News, Accidental Death, Passengers, KSRTC, Bus, Kerala.