https://www.deshabhimani.com/images/news/large/2020/01/libraray-846667.jpg

ലൈബ്രറി തോറും ശൗചാലയം: ആകെ പണിയുന്നത് 8500 എണ്ണം

by

കൊച്ചി> സംസ്ഥാനത്ത് ലൈബ്രറികളോട് ചേര്‍ന്ന് പൊതുശൗചാലയം പണിയാന്‍ സംസ്ഥാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള 8500 ലൈബ്രറികളിലാണ് ഇവ പണിയുന്നത്. ലൈബ്രറിക്ക്‌ മിക്കവയ്ക്കും സ്വന്തമായി കെട്ടിടങ്ങൾ ഉണ്ടെങ്കിലും അവയിലൊന്നും തന്നെ ശൗചാലയ സൗകര്യങ്ങൾ ഇല്ലെന്നു ലൈബ്രറി കൌണ്‍സില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ്‌ ശുചിത്വ മിഷന്റെ സഹകരണത്തോടെ ഇത്തരം ലൈബ്രറികളിൽ പൊതു ശൗചാലയം പണിയുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത്.

സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ കീഴിൽ വരുന്ന ലൈബ്രറികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വിട്ടു നൽകിയിട്ടില്ലാത്തെ സ്ഥാപനങ്ങളായതിനാൽ പദ്ധതി മാർഗ്ഗരേഖ പ്രകാരമുള്ള ഗുണഭോക്തൃ വിഹിതം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വഹിക്കാനാവില്ല. അതിനാൽ ആ വിഹിതം സ്റ്റേറ്റ് ലൈബ്രറി കൗൺസിലും ബാക്കി വരുന്ന തുക ശുചിത്വ കേരളം (അർബൻ) സ്കീമിൽ പൊതുശൗചാലയങ്ങൾ പണിയുന്നതിന് നീക്കി വച്ചിട്ടുളള തുകയിൽ നിന്നും അനുവദിച്ചു പദ്ധതിക്ക് അനുമതി നല്‍കാമെന്നു ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശിപാർശ ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് പൊതു ശൗചാലയം പണിയാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവായത്.

നിർമ്മിക്കുന്നതിനുള്ള വ്യവസ്ഥകളും ഉത്തരവിലുണ്ട്.

• പൊതുശൗചാലയം പണിയുന്നതിന് ആവശ്യമായ സ്ഥലം ലൈബ്രറികൾക്ക് സ്വന്തമായി ഉണ്ടായിരിക്കണം. ലൈബ്രറികളോടനുബന്ധിച്ച് പണിയുന്ന പൊതുശൗചാലയങ്ങൾ പൊതുജനങ്ങൾക്ക് കൂടി ഉപയോഗിക്കുവാൻ അനുവദിച്ച് കൊണ്ട് ലൈബ്രറി കൗൺസിൽ സമ്മതപത്രം നൽകണം.

• കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ള ലൈബ്രറികളോടനുബന്ധിച്ച് പൊതുശൗചാലയം പണിയുന്നതിന്, സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) പദ്ധതി മാർഗ്ഗനിർദ്ദേശപ്രകാരമുളള യൂണിറ്റ് കോസ്റ്റായ 2,00,000/രൂപയിൽ, കേന്ദ്രസംസ്ഥാന വിഹിതമായ 1,80,000/- രൂപ കിഴിച്ച് ബാക്കി തുകയായ 20,000/- രൂപ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വഹിക്കേണ്ടതാണ്.

• കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള നഗരസഭാ പ്രദേശത്ത് പ്രവർത്തിക്കുന്ന ലൈബ്രറികളോടനുബന്ധിച്ച് പൊതുശൗചാലയം പണിയുന്നതിന്, സ്വച്ഛ് ഭാരത് മിഷൻ (അർബൻ) പദ്ധതി മാർഗ്ഗനിർദ്ദേശപ്രകാരം ഒരു സീറ്റുള്ള പൊതുശൗചാലയ യൂണിറ്റ് പഞ്ചായത്ത് സെക്രട്ടറിയും ഉടമ്പടിയിൽ ഒപ്പിട്ടതിന് ശേഷം മാത്രം പദ്ധതി നിർവ്വഹണം ആരംഭിക്കണം. 2019-20 സാമ്പത്തിക വർഷത്തിൽ തന്നെ പദ്ധതി നിർവ്വഹണം പൂർത്തിയാക്കണം.

• പൊതുശൗചാലയത്തിന്റെ ദൈനംദിന പരിപാലനം ബന്ധപ്പെട്ട ലൈബ്രറി ഭാരവാഹികൾ ഉറപ്പുവരുത്തേണ്ടതാണ്.