https://www.deshabhimani.com/images/news/large/2020/01/mg-u-846668.jpg

'വീ ആര്‍ വണ്‍': വിദ്യാര്‍ഥി പ്രതിരോധവുമായി എംജി സര്‍വകലാശാല യൂണിയന്‍

by

കൊച്ചി> പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എംജി സര്‍വകലാശാല യൂണിയന്‍ 'വീ ആര്‍ വണ്‍' എന്ന മുദ്രാവാക്യമുയര്‍ത്തി വിദ്യാര്‍ഥി പ്രതിരോധം സംഘടിപ്പിക്കും. രാജേന്ദ്രമൈതാനത്ത് ഫെബ്രുവരി മൂന്നിന് വൈകിട്ട് നടക്കുന്ന പരിപാടി യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലീത്ത ഉദ്ഘാടനം ചെയ്യും.

പ്രൊഫ. എം കെ സാനു, സംവിധായകരായ രാജീവ് രവി, ആഷിക് അബു, കവി കുരീപ്പുഴ ശ്രീകുമാര്‍, സംഗീത സംവിധായകന്‍ ബിജിബാല്‍, ഗായിക സിത്താര കൃഷ്ണകുമാര്‍, അഡ്വ. രശ്മിത രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഷഹ്ബാസ് അമന്റെ ഗസല്‍സന്ധ്യയും കരിന്തലക്കൂട്ടത്തിന്റെ നാടന്‍പാട്ടും അരങ്ങേറും.