https://www.deshabhimani.com/images/news/large/2020/01/kovind-846669.jpg

പൗരത്വനിയമം ഗാന്ധിജിയുടെ സ്വപ്‌നമെന്ന്‌ രാഷ്‌ട്രപതി; സഭയിൽ പ്രതിപക്ഷ ബഹളം

by

ന്യൂഡൽഹി> കേന്ദ്രം കൊണ്ടുവന്ന പൗരത്വഭേദഗതി നിയമം ഗാന്ധിജിയുടെ സ്വപ്‌നമാണ്‌ സാക്ഷാത്‌കരിക്കുന്നതെന്ന രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്റെ പ്രസ്‌താവനയിൽ പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചു.

ബജറ്റ്‌ സമ്മേളനത്തനെ്‌ മുന്നോടിയായി രാഷ്‌ട്രപതി സഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ്‌ ഇങ്ങനെ പരമാർശിച്ചത്‌. പാകിസ്‌ഥാനിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഗാന്ധിജിയുടെ സ്വപ്‌നമായിരുന്നു.ഇതാണ്‌ പുതിയ ഭേദഗതിയിലുടെ സാക്ഷാത്‌ക്കരിക്കുന്നതെന്നുമാണ്‌ രാഷ്‌ട്രപതി പറഞ്ഞത്‌.

മുസ്ലീം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ ശ്രമിച്ചു. മുത്തലാഖ് നിയമ ഭേദഗതി കൊണ്ടുവന്നു. ഭരണഘടനയാണ് രാജ്യത്തിന്റെ മാതൃക. അയോധ്യാവിധിയെ രാജ്യം പക്വതയോടെ സ്വീകരിച്ചു. ഇന്ത്യ മുന്നേറുന്ന കാലഘട്ടമാണിത്. രാജ്യം വളര്‍ച്ചയിലേക്ക് കുതിക്കുകയാണ്.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ചരിത്രപരമാണ്. ഒരു വിഭാഗത്തെയും അവഗണിക്കില്ല. കശ്മീരിന്റെ വികസനം ഉറപ്പാക്കി. ജമ്മുവും ലഡാക്കും അടിമുടി മാറി. വികസനത്തിന്റെ കാര്യത്തില്‍ രാജ്യത്ത് വിവേചനമില്ല. കശ്മീരില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കും.

കര്‍ത്താര്‍പൂര്‍ ഇടനാഴി തുറന്നത് ചരിത്രപരമായ സംഭവമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വികസന വഴിയിലാണ്. പിന്നാക്ക വിഭാഗങ്ങള്‍ക്കായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി വ്യക്തമാക്കി