https://janamtv.com/wp-content/uploads/2019/09/jail-1.jpg

പൗരത്വ ഭേദഗതി നിയമം; പ്രതിഷേധത്തിന്റെ മറവില്‍ അക്രമം; അഞ്ചു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു

by

കാണ്‍പൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം എന്ന പേരില്‍ അക്രമം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. സിഎഎ, എന്‍ആര്‍സി എന്നിവയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ മറവില്‍ കാലാപത്തിന് ആഹ്വാനം ചെയ്ത അഞ്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് പൊലീസ് പിടികൂടിയത്.

കാണ്‍പൂരിലെ ബാബുപൂര്‍വ്വ, യത്തീംഖാന പ്രദേശങ്ങളില്‍ അക്രമം അഴിച്ചു വിട്ട് ക്രമസമാധാന നില തകര്‍ത്തവരാണ് അറസ്റ്റിലായിരിക്കുന്നത്. മുഹമ്മദ് ഉമര്‍, സെയ്ദ് അബ്ദുള്‍, ഫിസാന്‍ മുംതാസ്, മുഹമ്മദ് വാസിക്, സര്‍വാര്‍ ആലം എന്നിവരാണ് സിറ്റി പൊലീസിന്റെ പിടിയിലായത്.