നിര്‍ഭയ കേസ് ; പ്രതി പവന്‍ കുമാര്‍ നല്‍കിയ പുന:പരിശോധന ഹര്‍ജി തള്ളി
by Janam TV Web Deskന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി പവന്‍ കുമാര്‍ ഗുപ്ത നല്‍കിയ പുന: പരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. കുറ്റകൃത്യം നടക്കുമ്പോള്‍ താന്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് പവന്‍ കുമാര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ പവന്‍ കുമാര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് പവന്‍ കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.