https://janamtv.com/wp-content/uploads/2020/01/commision.jpg

ചെറുകുന്ന് പട്ടിക ജാതി കോളനിയില്‍ 6000 ലിറ്റര്‍ വെള്ളം ദിവസവും വിതരണം ചെയ്യും: പൗരത്വ നിയമത്തെ അനുകൂലിച്ചതിന് കുടിവെള്ളം നിഷേധിച്ച വിഷയത്തില്‍ ഇടപെട്ട് ദേശീയ പട്ടികജാതി കമ്മീഷന്‍

by

കുറ്റിപ്പുറം: കുറ്റിപ്പുറം ചെറുകുന്ന് പറമ്പ് പട്ടിക ജാതി കോളനിയില്‍ ദേശീയ പട്ടികജാതി കമ്മീഷന്റെ ശക്തമായ ഇടപെടല്‍. കോളനിയിലേക്ക് ദിവസവും 6000 ലിറ്റര്‍ വെള്ളമെത്തിക്കാന്‍ തീരുമാനമായി. രണ്ടുമാസത്തിനകം കുടിവെള്ളത്തിനായി സ്ഥിരം പദ്ധതി നടപ്പിലാക്കാനും കമ്മീഷന്റെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് തീരുമാനമായി.

പൗരത്വ നിയമ അനുകൂല പരിപാടിയില്‍ പങ്കെടുത്തതു കൊണ്ട് കോളനിയിലെ 23 കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് ദേശീയ പട്ടികജാതി കമ്മീഷന്‍ സംഭവത്തില്‍ ഇടപെട്ടത്.

ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. എല്‍ മുരുകന്‍ ഇന്ന് കോളനി സന്ദര്‍ശിക്കുകയും ചെയ്തു. സബ് കളക്ടര്‍, തഹസില്‍ദാര്‍, ജില്ല പോലീസ് മേധാവി , പട്ടികജാതി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങി പഞ്ചായത്ത് ഭരണാധികാരികള്‍ വരെയുള്ള ഭരണ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കോളനിവാസികളും , പട്ടികജാതി മോര്‍ച്ച സംസ്ഥാന ഘടകവും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ കോളനി സന്ദര്‍ശിച്ചത്

സന്ദര്‍ശനത്തില്‍ പട്ടികജാതി കമ്മീഷന്‍ കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങള്‍ ,

1. നാളെ മുതല്‍ ഓരോ ദിവസവും 6000
ലിറ്റര്‍ വെള്ളം ഗ്രാമപഞ്ചായത്ത്
കോളനിയില്‍ വിതരണം ചെയ്യും.

2. മാര്‍ച്ച് 15ന് മുന്‍പ് കുടിവെള്ളം
ലഭ്യമാക്കാന്‍ സ്ഥിരം പദ്ധതി നടപ്പാക്കും.

3. കുടിവെളളം നിഷേധിച്ച്
അപമാനിച്ചവര്‍ക്കെതിരെ പട്ടിക വിഭാഗ
പീഡന നിരോധന പ്രകാരം
കേസെടുക്കും.

4.15 ദിവസത്തിനകം കോളനിയിലെ
കുട്ടികള്‍ക്കു വേണ്ടി അംഗനവാടി
ആരംഭിക്കും.

5.കക്കൂസില്ലാത്ത വീടുകളില്‍ ഉടന്‍ കക്കൂസ്
നിര്‍മ്മിക്കും .