കൊറോണ വൈറസ് ബാധ; ത്രിപുര സ്വദേശി മലേഷ്യയില്‍ മരിച്ചതായി കുടുംബം
by Janam TV Web Deskഅഗര്‍ത്തല : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ത്രിപുര സ്വദേശി മലേഷ്യയില്‍ മരിച്ചതായി കുടുംബം. ഇരുപത്തി രണ്ട് കാരനായ യുവാവ് വൈറസ് ബാധയെ തുടര്‍ന്ന് മലേഷ്യയിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നുവെന്നും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടുവെന്നും കുടുംബം പറഞ്ഞു.
ബിഷാല്‍ഗഡ് സ്വദേശിയായ സഹജാന്‍ മിയ ആണ് മകന്‍ മനിര്‍ ഹുസൈന്‍ മരണപ്പെട്ട വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്. 2018 മുതല്‍ മലേഷ്യയിലെ റസ്റ്റോറന്റില്‍ ജോലി ചെയ്തു വരികയായിരുന്നു മനിര്‍ ഹുസൈന്‍. ബുധനാഴ്ച സഹപ്രവര്‍ത്തകരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മിനര്‍ മരിച്ച വിവരം വിളിച്ചറിയിച്ചതെന്ന് സഹജാന്‍ മിയ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ മൃതശരീരം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബമെന്നും മിയ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്ന് ത്രിപുരയിലെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ രാധ ദെബ്ബര്‍മ അറിയിച്ചു. കൊറോണ വെെറസ് ബാധയുടെ പശ്ചാത്തലത്തില്‍ അഗര്‍ത്തല വിമാനത്താവളത്തില്‍ കര്‍ശന നിരീക്ഷണമാണ് നടത്തിവരുന്നത്. വിമാനത്താവളത്തില്‍ പ്രത്യേക സ്‌ക്രീനിംഗ് ഡസ്‌ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും രാധ ദെബ്ബര്‍മ വ്യക്തമാക്കി.