കൊറോണ വൈറസിന്റെ മറവില്‍ സൈബര്‍ ആക്രമണം; കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്തു
by Janam TV Web Deskകൊറോണ വൈറസിന്റെ മറവില്‍ കമ്പ്യൂട്ടറുകളില്‍ വൈറസ് ആക്രമണം നടത്തി ഹാക്കര്‍മാര്‍. കൊറോണ രോഗത്തെപ്പറ്റിയുള്ള വിവരങ്ങളും സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും എന്ന തരത്തിലുള്ള സന്ദേശങ്ങള്‍ അയച്ച് കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കമ്പ്യൂട്ടറുകളില്‍ നിന്നുള്ള വിവരങ്ങളാണ് വൈറസ് പ്രധാനമായും ചോര്‍ത്തുന്നത്. എംപി 4, പിഡിഎഫ് ഫയലുകളായായണ് വൈറസുകള്‍ കടത്തിവിടുന്നത്. സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ കാസ്പര്‍കിയുടെ നിരീക്ഷക സംഘമാണ് കമ്പ്യൂട്ടറില്‍ വൈറസ് ആക്രമണം നടത്തുന്നതായി കണ്ടെത്തിയത്.
ലോക വ്യാപകമായി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഈ ഭീതി മുതലെടുത്താണ് സൈബര്‍ ആക്രമണം നടത്തുന്നത്. നിലവില്‍ കുറച്ച് കമ്പ്യൂട്ടറുകളില്‍ മാത്രമാണ് ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ രോഗം കൂടുതല്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ സൈബര്‍ ആക്രമണം വര്‍ദ്ധിക്കുമെന്നാണ് സൈബര്‍ വിദഗ്ധര്‍ അറിയിക്കുന്നത്.