സമകാലിക പ്രശ്നങ്ങളെ മുൻനിർത്തിയൊരുക്കുന്ന "അന്യ' റിലീസിനൊരുങ്ങുന്നു
by depika.comമലയാളി ഡോ. സിമി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം അന്യ മാർച്ചിൽ തീയറ്ററുകളിലെത്തും. കർഷക ആത്മഹത്യ, മനുഷ്യക്കടത്ത് തുടങ്ങിയ പ്രശ്നങ്ങളെ ആധാരമാക്കിയാണ് സിനിമയൊരുക്കുന്നത്. പുറത്തു വിട്ട ചിത്രത്തിന്റെ പോസ്റ്ററുകൾക്ക് മികച്ച സ്വീകരണമാണ് ലഭിച്ചിരുന്നത്. ചിത്രം മറാഠി ഭാഷയിലും റിലീസ് ചെയ്യുന്നുണ്ട്.
അതുൽ കുൽക്കർണി, റൈമ സെൻ, പ്രഥമേഷ് പറബ്, ഭൂഷണ് പ്രധാൻ, തെജശ്രി പ്രധാൻ, കൃതിക ദിയോ, ഗോപു കേശവ്, ഗോവിന്ദ് കൃഷ്ണ എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. സജൻ കളത്തിലാണ് സിനിമയ്ക്കായി കാമറ ചലിപ്പിക്കുന്നത്. സജീവ് സാരഥിയുടെ വരികൾക്ക് വിപിൻ പട്വാ, രാമനാഥൻ, ഗോപാല കൃഷ്ണൻ, കൃഷ്ണ രാജ് എന്നിവരാണ് ഗാനങ്ങളൊരുക്കുന്നത്. ഡൽഹിയിലും പരിസരപ്രദേശങ്ങളുമായിരുന്നു സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനുകൾ.
ഇനിഷ്യേറ്റിവ് ഫലിംസ്, ക്യാപിറ്റൽവുഡ് പിക്ചേഴ്സ് എന്നീ ബാനറുകളിൽ കെ. ഷെൽനയും സിമ്മിയുമാണ് ചിത്രം നിർമിക്കുന്നത്. സജി മുളക്കൽ, സനിൽ വൈപ്പാൻ, ആൽബിൻ ജോസഫ്, സുബോധ് ഭരദ്വാജ് എന്നിവരാണ് സിനിമയുടെ കോപ്രൊഡ്യൂസേഴ്സ്.