മൂന്ന് സിനിമകൾ, മൂന്ന് സംവിധായകർ; പക്ഷേ ലൈവിലെത്തിയത് ഒന്നിച്ച്; വിഡിയോ
by സ്വന്തം ലേഖകൻഇന്ന് റിലീസിനെത്തിയ സിനിമകൾ മൂന്നും മൂന്ന് വ്യത്യസ്ത സംവിധായകരുടേതാണ്. എന്നാൽ അവയെ ചേർത്തു നിര്‍ത്തുന്നൊരു കണ്ണിയുണ്ട്, ഈ മൂവരും തമ്മിലുള്ള സൗഹൃദം. ഒരേ ആകാശത്തിന്റെ കീഴിൽ ഒരുമിച്ച് സിനിമ സ്വപ്നം കണ്ട് നടന്നവർ ഒരേ ദിവസം അവരുടെ ആദ്യസിനിമകൾ തിയേറ്ററുകളിലെത്തിക്കുമ്പോള്‍ ആ സൗഹൃദകഥ അധികമാർക്കുമറിയില്ല.
ജെനിത് കാച്ചപ്പിള്ളി, ആനന്ദ് മേനോൻ, പ്രശോഭ് വിജയൻ എന്നീ മൂന്ന് സുഹൃത്തുക്കളുടെ മറിയം വന്ന് വിളക്കൂതി, അന്വേഷണം, ഗൗതമന്റെ രഥം എന്നീ മൂന്ന് ചിത്രങ്ങളാണ് ഒരേ സമയം തിയേറ്ററുകളിലെത്തിയത്.
റിലീസിനു മുൻപ് ഈ ചിത്രങ്ങളെക്കുറിച്ച് സംസാരിക്കാൻ ഈ മൂവരുമെത്തിയതും ഒന്നിച്ചായിരുന്നു. മറിയം വന്ന് വിളക്കൂതി എന്ന ജെനിതിന്റെ സിനിമയെക്കുറിച്ച് പ്രശോഭും പ്രശോഭിന്റെ അന്വേഷണത്തെക്കുറിച്ച് ആനന്ദും ആനന്ദ് സംവിധാനം ചെയ്ത ഗൗതമന്റെ രഥത്തെക്കുറിച്ച് ജെനിത്തുമാണ് സംസാരിച്ചത്. റിലീസ് ദിവസം തിയേറ്ററുകളിലും ഒന്നിച്ചുണ്ടാകുമെന്നും ഇവർ പറഞ്ഞു.