കൊറോണയെ പ്രതിരോധിക്കാന്‍ ഹെല്‍മെറ്റും കാലിക്കുപ്പികളും; ചൈനയില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറലാകുന്നു

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/01/369053/corona-virus.jpg

ചൈനക്കാരുടെ കൊറോണ വൈറസ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. സ്വയം പ്രതിരോധം തീര്‍ക്കാന്‍ ജനങ്ങള്‍ അവലംബിച്ചിരിക്കുന്ന മാര്‍ഗ്ഗങ്ങളാണ് വൈറലാകുന്നത്.

ചൈനയില്‍ പലയിടത്തും കാലിയായ വെള്ളം കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍ എന്നിവ കൊണ്ട് ശരീരം മൂടിയാണ് ജനങ്ങള്‍ പ്രതിരോധിക്കുന്നത്. എയര്‍പോര്‍ട്ടുകളില്‍ പ്ലാസ്റ്റിക് ഷീ്‌റുകള്‍ കൊണ്ട് ശരീരമാരെ മൂടിക്കെട്ടിക്കൊണ്ട് നടന്നു നീങ്ങുന്ന ഒരു സംഘം ആളുകളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ഷാങ്ഹായില്‍ നിന്നും പെര്‍ത്തിലേയ്ക്ക് പോകുന്ന ഒരു യാത്രക്കാരന്‍ ഹെല്‍മെറ്റാണ് വൈറസിനെ പ്രതിരോധിക്കാന്‍ ധരിച്ചിരിക്കുന്നത്. ഇതിനിടെ, യുണൈറ്റഡ് എയര്‍ലൈന്‍, ബ്രിട്ടീഷ് എയര്‍വേസ് എന്നിവര്‍ ചൈനയിലേയ്ക്കുള്ള വിമാനസര്‍വീസുകള്‍ കുറച്ചിട്ടുണ്ട്.