http://anweshanam.com/anw-images-1/anw-uploads-1/_anw-homemain/parliament_573.jpg

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങി; രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തുന്നു; ബജറ്റ് നാളെ

by

ന്യൂഡൽഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളത്തിന് തുടക്കമായത്. നാളെയാണ് ധനമന്ത്രി നിർമല സീതാരാമൻ പൊതുബജറ്റ് അവതരിപ്പിക്കുക. ബജറ്റ് അവതരണത്തിന് മുന്നോടിയായി സാമ്പത്തിക സര്‍വ്വെ ഇന്ന് ലോക്‌സഭയുടെ മേശപ്പുറത്ത് വെക്കും. 

നിര്‍മല സീതാരാമന്‍ ധനമന്ത്രിയായ ശേഷമുള്ള രണ്ടാം ബജറ്റ് അവതരണമാണ് നടക്കുന്നത്. എന്നാല്‍ രാജ്യം ഏറെ സാമ്പത്തിക  വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ബജറ്റ് അവതരിപ്പിക്കുന്നത് എന്നത് കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച്‌ ഏറെ നിര്‍ണായകമാണ്.

റിയല്‍ എസ്റ്റേറ്റ്, വ്യവസായിക-നിര്‍മ്മാണ മേഖലകളില്‍ തുടരുന്ന മാന്ദ്യം, തൊഴിലില്ലായ്മ, കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ തുടങ്ങി ധനമന്ത്രി നിര്‍മ്മ സീതാരാമന്‍ മുന്നിലെ വെല്ലുവിളികള്‍ ഏറെയാണ്. കഴിഞ്ഞ ആറുമാസത്തിനിടെ സാമ്ബത്തിക മാന്ദ്യം മറികടക്കാന്‍ 102 ലക്ഷംകോടി രൂപയുടെ പദ്ധതികള്‍ കേന്ദ്രം പ്രഖ്യാപിക്കുകയും കോര്‍പ്പറേറ്റ് നികുതികള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു. എന്നിട്ടും മാന്ദ്യം മറികടക്കാനായില്ല. 

അതേസമയം വെല്ലുവിളികളെ മറികടക്കാന്‍ ബജറ്റില്‍ ധനമന്ത്രി എന്തൊക്കെ പദ്ധതികള്‍ ഉള്‍പ്പെടുത്തും എന്നത് ഏറെ പ്രധാനമാണ്. റവന്യു വരുമാനത്തിലെ ഇടിവ് സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ തുക നീക്കിവെക്കുന്നതിനെയും ബാധിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം, മധ്യവര്‍ഗ്ഗത്തെ തൃപ്തിപ്പെടുത്താനുള്ള പദ്ധതികളും ബജറ്റില്‍ കാണും.