നടപ്പു വര്‍ഷത്തില്‍ 5% സാമ്പത്തിക വളര്‍ച്ച; അടുത്തവര്‍ഷം 6.5% വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വെ
by kvartha preന്യുഡല്‍ഹി: (www.kvartha.com 31.01.2020) പൊതുബജറ്റിനു മുന്നോടിയായി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ വച്ചു. അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം ആറുശതമാനം മുതല്‍ 6.5% വരെ വളര്‍ച്ച നേടുമെന്ന സര്‍വേ റിപ്പോര്‍ട്ടാണ് ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ അഞ്ചുശതമാനം വളര്‍ച്ചയാണ് കൈവരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2.5 ശതമാനമാണു വ്യവസായ വളര്‍ച്ചാ നിരക്ക്. തുടര്‍ന്ന് പാര്‍ലമെന്റ് ശനിയാഴ്ച രാവിലെ 11 മണിവരെ പിരിഞ്ഞു.
കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ രാജ്യം കടന്നു പോകുമ്പോഴാണു വളര്‍ച്ചാ നിരക്ക് കൂടുമെന്നു സാമ്പത്തിക സര്‍വേ പ്രവചിക്കുന്നത്. കൂടുതല്‍ സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
നടപ്പുവര്‍ഷത്തില്‍ ആഗോള വിപണിയിലെ മാന്ദ്യം രാജ്യത്തെ ബാധിച്ചതും ധനകാര്യ മേഖലയിലെ നിക്ഷേപം കുറഞ്ഞതും ഒരു പതിറ്റാണ്ടിനിടെയിലെ തകര്‍ച്ച നേരിടാന്‍ ഇടയാക്കി. കയറ്റുമതിയും ബിസിനസും വസ്തുവിന്റെ രജിസ്ട്രേഷനും നികുതി അടയ്ക്കലും ലളിതമാക്കുന്നതിലുള്ള തടസങ്ങള്‍ നീക്കണം.
പൊതുമേഖല ബാങ്കുകളുടെ ഭരണം മെച്ചപ്പെടുത്തണമെന്നും സര്‍വേയില്‍ പറയുന്നു. വിപണിയും സമ്പദ് വ്യവസ്ഥയും മെച്ചപ്പെടുത്തുന്നതിന് 10 പുതിയ ആശയങ്ങളാണ് സാമ്പത്തിക സര്‍വേയില്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ബജറ്റ് സമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും കാര്യക്ഷമമായ ചര്‍ച്ച നടക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഈ വര്‍ഷം ഇന്ത്യയുടെ ജിഡിപി അഞ്ചു ശതമാനമായി ഇടിഞ്ഞിരുന്നു. കഴിഞ്ഞ 11 വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. കേന്ദ്ര ബജറ്റിനു തൊട്ടു മുന്‍പായി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന സാമ്പത്തിക വിശകലന റിപ്പോര്‍ട്ടാണു സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച അവലോകനം ചെയ്യുന്നതിനൊപ്പം സാമ്പത്തിക പ്രശ്‌നങ്ങളും നടപടികളും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് വിശകലനം ചെയ്യും.
Keywords: Economic Survey 2020: FY21 GDP growth pegged at 6-6.5%, New Delhi, News, Politics, Business, Budget meet, Report, Minister, Narendra Modi, Prime Minister, Economic Crisis, National.