ജാമിയ വെടിവെപ്പ് നടത്തിയ ആള്‍ക്ക് ആര് പണം നല്‍കി...? ചോദ്യവുമായി രാഹുല്‍

https://www.mathrubhumi.com/polopoly_fs/1.3627516.1551934417!/image/image.jpg_gen/derivatives/landscape_894_577/image.jpg

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന ജാമിയയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ച്‌ കോണ്‍ഗ്രസ് നേതാവ്‌ രാഹുല്‍ ഗാന്ധി. 'ജാമിയ ഷൂട്ടര്‍ക്ക് പണം നല്‍കിയത് ആര്...?' ബജറ്റ് സമ്മേളനത്തിനെത്തിയ രാഹുല്‍ മാധ്യമങ്ങളോട് ചോദിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഡല്‍ഹിയില്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകന്‍ പോലീസ് നോക്കിനില്‍ക്കെ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. അക്രമി 17 വയസുകാരനാണെന്നാണ് ഡല്‍ഹി പോലീസ് അറിയിച്ചത്.. 

ഇതിനിടെ അക്രമിയുടെ വെടിയേറ്റ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥി ശതാബ് ഫാറൂഖിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കൈക്ക് പരിക്കേറ്റ് എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശതാബ്.

Content Highlights: "Who Paid Jamia Shooter?" Rahul Gandhi Questions Delhi Firing