ലയണല്‍ അഞ്ഞൂറാന്‍ മെസ്സി; ബാഴ്‌സയ്‌ക്കൊപ്പം റെക്കോഡ് ജയങ്ങള്‍
സ്പാനിഷ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം 500 ജയങ്ങള്‍ ഒരു ക്ലബ്ബിനൊപ്പം സ്വന്തമാക്കുന്നത്
ബാഴ്‌സലോണ: കോപ്പ ഡെല്‍ റേയില്‍ ലെഗാനസിനെതിരായ മത്സരത്തില്‍ ഇരട്ട ഗോളുകളോടെ തിളങ്ങിയ ലയണല്‍ മെസ്സി സ്വന്തമാക്കിയത് അപൂര്‍വ നേട്ടം. ലെഗാനസിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്ത് ബാഴ്‌സലോണ കോപ്പ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ മത്സരം ബാഴ്‌സയ്‌ക്കൊപ്പമുള്ള മെസ്സിയുടെ 500-ാം വിജയമായിരുന്നു.
സ്പാനിഷ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം 500 ജയങ്ങള്‍ ഒരു ക്ലബ്ബിനൊപ്പം സ്വന്തമാക്കുന്നത്. ബാഴ്‌സയുടെ ജേഴ്‌സിയില്‍ മറ്റൊരു റെക്കോര്‍ഡ് കൂടെ സ്വന്തം പേരിലാക്കിയിരിക്കുകയാണ് മെസ്സി. ബാഴ്‌സയ്ക്കായി കളിച്ച 710 മത്സരങ്ങളില്‍ നിന്നാണ് മെസ്സിയുടെ 500 വിജയങ്ങള്‍.
Content Highlights: Messi becomes the first player in Spanish football history to win 500 matches