പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാർലമെന്‍റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം
by Jaihind News Bureau
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ പാർലമെന്‍റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി രാഹുൽഗാന്ധി എംപി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ഇന്ത്യയെ രക്ഷിക്കുക, സിഎഎ നിർത്തലാക്കുക എന്നീ മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം.
പ്രതിഷേധങ്ങൾക്കിടെ പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. നാളെയാണ് കേന്ദ്ര ബജറ്റ്. സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് പുറത്തു വരും. പൗരത്വ ഭേദഗതി നിയമം അടക്കം കേന്ദ്രസർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയർത്താനാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ നീക്കം.