https://www.doolnews.com/assets/2020/01/kewjdj-399x227.jpg

ജാമിഅ മില്ലിയയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍

by

ന്യൂദല്‍ഹി: ജാമിഅ മില്ലിയയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനത്തിന് നേരെ വെടിയുതിര്‍ത്തത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍. സ്വന്തം ഇഷ്ടപ്രകാരമാണ് ജാമിഅയിലേക്ക് പോയതെന്ന് ഇയാള്‍ പറഞ്ഞതായി പൊലീസ് പറയുന്നു.

സംഭവത്തില്‍ പ്രതിയുടെ കുടുംബത്തേയും ചോദ്യം ചെയ്യും. പ്രതിയെ 12 മണിയോടെ കോടതിയില്‍ ഹാജരാക്കും.

സുഹൃത്താണ് തനിക്ക് തോക്ക് സംഘടിച്ചു തന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്നലെയാണ് ദല്‍ഹിയില്‍ ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ സി.എ.എ വിരുദ്ധ മാര്‍ച്ചിനു നേരെ വെടിവെപ്പ് നടന്നത്. പൊലീസ് മാര്‍ച്ച് തടയുന്നതിനിടെ അപ്രതീക്ഷിതമായി ഒരാള്‍ മാര്‍ച്ചിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അക്രമി വെടിവെച്ചത്. മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിക്കു വെടിവെപ്പില്‍ പരിക്കേറ്റിരുന്നു.

ഷാദത്ത് ആലത്ത് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം വിദ്യാര്‍ത്ഥി മാര്‍ച്ചിനു നേരെ നടന്ന വെടിവെപ്പിനെതിരെ ദല്‍ഹി പൊലീസ് ഹെഡ്ക്വാര്‍ട്ടേര്‍സിനു മുന്നില്‍ ഇന്ന് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഐ.ടി.ഒയ്ക്ക് സമീപമുള്ള പഴയ പൊലീസ് ആസ്ഥാനത്തിനു മുന്‍പിലാണ് പ്രതിഷേധം നടന്നത്. പ്രതിഷേധിക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

WATCH THIS VIDEO: