https://www.doolnews.com/assets/2020/01/caa-protest-6-399x227.jpg

ബംഗാളില്‍ സരസ്വതി പൂജാ പന്തലില്‍ പൗരത്വനിയമത്തിനെതിരെ പ്രതിഷേധം

by

ഹൗറ: പശ്ചിമ ബംഗാളില്‍ സരസ്വതി പൂജയില്‍ പൗരത്വ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെയും പ്രതിഷേധം.

പശ്ചിമബംഗാളിലെ ഹൗറയിലാണ് ബംഗാള്‍ ജലസേചന മന്ത്രി രാജീവ് ബാനര്‍ജി പങ്കെടുത്ത ചടങ്ങില്‍ സി.എ.എക്കതിരെയും എന്‍.ആര്‍.സിയെക്കെതിരെയും പരസ്യപ്പലകവെച്ചും വിവിധ സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന മാസ്‌കുകള്‍ ഉപയോഗിച്ച് പന്തല്‍ അലങ്കരിച്ചും പ്രതിഷേധം രേഖപ്പെടുത്തിയത്.

പൗരത്വ ഭേദഗതിക്കതിരെ രാജ്യത്താകമാനം പ്രതിഷേധം തുടരുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വ്യാഴാഴ്ച ബംഗാളില്‍ നടന്ന ബി.ജെ.പിയുടെ പൗരത്വ അനൂകല റാലിക്കിടെ പൗരത്വഭേഗദതിക്കെതിരെ പോസ്റ്ററുമായി പ്രതിഷേധിച്ച യുവതിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. സംഭവത്തെ ന്യായീകരിച്ച് പശ്ചിമബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് രംഗത്തെത്തിയിരുന്നു.

തങ്ങളുടെ പ്രവര്‍ത്തകര്‍ ചെയ്തത് ശരിയായ കാര്യം തന്നെയാണെന്നും കൂടുതലൊന്നും സംഭവിക്കാത്തതിന് ആ സ്ത്രീ തന്റെ നല്ലസമയത്തോട് നന്ദി പറയുകയാണ് വേണ്ടതെന്നുമാണ് ദിലീപ് ഘോഷ് പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ