https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2019/12/31/Kochi-metro-845-440.jpg
കൊച്ചി മെട്രോ

ലിസി മെട്രോ സ്റ്റേഷൻ ഇനി ടൗൺഹാൾ മെട്രോ; നാളെ മുതൽ പ്രാബല്യത്തിൽ

by

കൊച്ചി∙ എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനു സമീപമുള്ള കൊച്ചി മെട്രോ സ്റ്റേഷന്റെ പേരു മാറുന്നു. ലിസി മെട്രോ സ്റ്റേഷൻ എന്ന പേരു മാറ്റി ടൗൺഹാൾ മെട്രോ എന്നാക്കുന്നതിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. മറ്റ് സ്റ്റേഷൻ പേരുകളുമായി യോജിക്കുന്ന പേര് എന്ന നിലയിലാണ് പുനർനാമകരണം.

ഭൂമിശാസ്ത്രപരമായി സ്റ്റേഷന് ഏറ്റവും അനുയോജ്യമായ പേരാണ് ഇതെന്നും കെഎംആർഎൽ എംഡി അൽകേഷ് കുമാർ ശർമ പറഞ്ഞു. ഇതു സംബന്ധിച്ച കെഎംആർഎൽ ബോർഡ് തീരുമാനം സർക്കാരിന്റെ അംഗീകാരത്തിനു സമർപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സർക്കാരിൽനിന്ന് അനുമതി ലഭിച്ചത്. മെട്രോ സ്റ്റേഷനുകളിലെ ബോർഡുകൾ മാറ്റുന്നതിനൊപ്പം നാളെ മുതലുള്ള അനൗൺസ്മെന്റുകളിലും ട്രെയിനിനുള്ളിലെ മാപ്പിലും പുതിയ പേര് ഉപയോഗിക്കും.

English summary: Kochi Lissie metro station renamed as Town hall metro