
ബിജെപി പൊതുയോഗ ദിവസം ഹര്‍ത്താലിന് ആഹ്വാനം; അഞ്ച് പേര്‍ കസ്റ്റഡിയില്‍
by Janam TV Web Deskകോട്ടയം : ചങ്ങാനാശ്ശേരിയില്‍ ബിജെപി പൊതുയോഗ ദിവസം ഹര്‍ത്താലിന് ആഹ്വാനം ചെയ്ത അഞ്ച് പേര്‍ കസ്റ്റഡിയില്‍. പൗരത്വ ഭേദഗതിയെ അനുകൂലിച്ച് നടത്തുന്ന പരിപാടി ബഹിഷ്‌കരിക്കാനും കടയടച്ച് പ്രതിഷേധിക്കാനും ആഹ്വാനം ചെയ്തവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ചങ്ങനാശ്ശേരി പോലീസാണ് കസ്റ്റഡിയില്‍ എടുത്തത്.
പൊതുയോഗ ദിനത്തില്‍ ഹര്‍ത്താല്‍ ആചരിക്കണമെന്ന് സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച നാല് പേരെ മലപ്പുറം തിരൂരില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചങ്ങനാശ്ശേരിയില്‍ നിന്നും അഞ്ച് പേരെ കസ്റ്റഡിയില്‍ എടുത്തത്.
ഇത് കൂടാതെ കുറ്റ്യാടിയില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടന്ന പരിപാടിക്ക് മുന്‍പ് കടകള്‍ അടപ്പിച്ച സംഭവത്തില്‍ പോലീസ് സ്വമേധയാ കേസ് എടുക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കെതിരെ മത സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് പോലീസ് കേസ് എടുത്തത്.