https://img.manoramanews.com/content/dam/mm/mnews/news/gulf/images/2020/1/1/sharjah-arrest.jpg

1500 രൂപ നൽകിയില്ല; മാതാപിതാക്കളെയും അനിയനെയും വെടിവച്ച് കൊന്നു; യുവാവ് അറസ്റ്റിൽ

by

1500 രൂപ നൽകാൻ വിസമ്മതിച്ചതിന് മാതാപിതാക്കളെയും സഹോദരനെയും വെടിവച്ച് കൊന്ന യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലാണ് സംഭവം. പ്രതിക്ക് പതിനെട്ട് വയസ് പൂർത്തിയായിട്ടില്ല

ഇക്കഴിഞ്ഞ ജനുവരി 24 ന് ഇയാൾ അമ്മയോട് 1500 രൂപ ആവശ്യപ്പെട്ടു. പണം നൽകാനില്ലെന്ന് പറഞ്ഞതോടെ കഴുത്തിൽ ഷാൾ കുരുക്കി മുറുക്കി. മരിച്ചില്ലെന്ന് തോന്നിയതോടെ അച്ഛന്റെ തോക്കെടുത്ത് നിറയൊഴിച്ചു. ശബ്ദം കേട്ട് താഴത്തെ മുറിയിലേക്ക് എത്തിയ അച്ഛന് നേരെയും വെടിയുതിർത്തു.

സംഭവം അനിയൻ കണ്ടുവെന്ന് ഉറപ്പായതോടെ അനിയനെയും പ്രതി കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൂന്ന് മൃതദേഹങ്ങളും ഒരു മുറിയിലാക്കി യുവാവ് വീട് പൂട്ടി. മരണങ്ങൾക്ക് ഉത്തരവാദി താനാണെന്നും മരിക്കാൻ പോവുകയാണെന്നും കുറിപ്പും എഴുതിവച്ചു. എന്നാൽ സിം കാർഡ് വാങ്ങാൻ ശ്രമിക്കുന്നതിനിടെ യുവാവ് പൊലീസിന്റെ പിടിയിലാവുകയായിരുന്നു. അയൽവാസികളാണ് വെടിയൊച്ചയും കരച്ചിലും കേട്ടതിനെ തുടർന്ന്  പൊലീസിനെ വിവരം അറിയിച്ചത്.