വണ്ടാനം മെഡിക്കല്‍ കോളേജിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ സൗകര്യം ; ഇനി കൊറോണ വൈറസ് പരിശോധന കേരളത്തിലും

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/01/369044/corona-virus.jpg

ആലപ്പുഴ: ഇന്ത്യയില്‍ ആദ്യമായി കൊറോണ വൈറസ് സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വൈറസ് പരിശോധനയ്ക്ക് കേരളത്തിലും സൗകര്യം വരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഇതിനുള്ള ക്രമീകരണം തുടങ്ങി. അടിയന്തര പ്രാധാന്യത്തോടെ ആലപ്പുഴയില്‍ ക്രമീകരണങ്ങളൊരുക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാനം കേന്ദ്രത്തോട് സഹായവും തേടിയിട്ടുണ്ട്.

ചൈനയുടെ സഹായത്തോടെ വൈറസിനെ തിരിച്ചറിയാനുള്ള പരിശോധനയ്ക്കുള്ള ക്രമീകരണമാണ് ഏര്‍പ്പെടുത്തുന്നത്. പുണെ കേന്ദ്ര വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹായത്തിലാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിശോധനയ്ക്കും ചികിത്സയ്ക്കും പ്രത്യേക സഹായം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിരുന്നു. അടുത്തകാലത്തുണ്ടായ നിപയും ചിക്കന്‍ഗുനിയയും അടക്കം എല്ലാ വൈറസ് രോഗങ്ങളുടെയും പരിശോധനയ്ക്കുള്ള സംവിധാനം നിലവില്‍ ഇവിടെ ഉണ്ട്.

ഇതിനുപുറമേയാണ് കൊറോണയ്ക്കുള്ള സൗകര്യവും ഒരുക്കുന്നത്. നേരത്തേ ആറുമണിക്കൂറിനുള്ളില്‍ പരിശോധനാഫലം നല്‍കി നിപ വൈറസ് പരിശോധനയില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ച ഇന്‍സ്റ്റിറ്റിയൂട്ടാണ് വണ്ടാനം മെഡിക്കല്‍ കോളേജിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട്. പിന്നീട് എറണാകുളത്ത് നിപ സംശയിക്കപ്പെട്ട സാഹചര്യം ഉണ്ടായപ്പോഴും ആദ്യത്തെയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പരിശോധനാഫലം നല്‍കി നിര്‍ണ്ണായകമാകുകയും ചെയ്തിരുന്നു.

കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനായിട്ടുണ്ടെങ്കിലും ഉറവിടം ഇനിയും കണ്ടെത്താനാകാത്തതാണ് തിരിച്ചടിയായിരിക്കുന്നത്. പുതിയ തരം െവെറസായതിനാല്‍ പകരുന്നത് എങ്ങനെയെന്നും വ്യക്തമല്ല. ഏതെങ്കിലും മൃഗത്തില്‍നിന്നാകാം ഉത്ഭവമെന്ന അറിവു മാത്രം. ഇപ്പോള്‍ മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പകരുന്നതായാണു കാണുന്നത്. വായുവിലൂടെയാണു രോഗപ്പകര്‍ച്ച.

രോഗി ചുമയ്ക്കുമ്പോഴോ മൂക്കുചീറ്റുമ്പോഴോ െവെറസ് അതിവേഗം പടരും. സസ്തനികളില്‍ രോഗമുണ്ടാക്കുന്ന െവെറസുകളാണ് ഇവ. സാധാരണ ജലദോഷപ്പനി മുതല്‍ സാര്‍സ് (സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം), മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം) എന്നിവ വരെയുണ്ടാകാന്‍ ഇടയാക്കുന്ന ഒരുകൂട്ടം െവെറസുകളാണ്. നിഡോെവെറലസ് എന്ന നിരയില്‍ കൊറോണ െവെരിഡി കുടുംബത്തിലെ ഓര്‍ത്തോ കോറോണ െവെറിനി എന്ന ഉപകുടുംബത്തിലെ െവെറസുകളാണ് കൊറോണ.

ബ്രോെങ്കെറ്റിസ് ബാധിച്ച പക്ഷികളില്‍നിന്ന് 1937 ലാണ് ആദ്യമായി കൊറോണ െവെറസിനെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ 70 വര്‍ഷങ്ങളായി കൊറോണ െവെറസ് എലി, പട്ടി, പൂച്ച, ടര്‍ക്കി, കുതിര, പന്നി, കന്നുകാലികള്‍ ഇവയെ ബാധിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. മൃഗങ്ങള്‍ക്കിടയില്‍ സൂണോട്ടിക് എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. െവെറസുകള്‍ മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്ക് പകരുന്നവയാണ്. െചെനയില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ െവെറസാണ്.