കൊറോണ ബാധിച്ച യുവതിയുടെ ഒപ്പം വിമാനത്തില്‍ സഞ്ചരിച്ചവരും നിരീക്ഷണത്തില്‍ ; സംശയം തോന്നിയാല്‍ സാംപിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും
തൃശൂര്‍: ഇന്ത്യയില്‍ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ചികിത്സയില്‍ പ്രവേശിച്ച യുവതി സഞ്ചരിച്ച വിമാനത്തില്‍ ഒപ്പം യാത്ര ചെയ്തവരും നിരീക്ഷണത്തില്‍. ഇവരെ എല്ലാവരേയും കണ്ടെത്തി നിരീക്ഷിക്കാന്‍ പൂണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍ദേശം നല്‍ക്കിയിരിക്കുകയാണ്. ബീജിംഗില്‍ നിന്നും ജനുവരി 22 ന് കൊല്‍ക്കത്ത വഴിയാണ് യുവതി കൊച്ചിയില്‍ എത്തിയത്.
ചൈനയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് വന്നതും അവിടെ നിന്നും കൊച്ചിയില്‍ എത്തിയതുമായ രണ്ടു വിമാനത്തിലും യുവതിയുമായി ഇടപെട്ട എല്ലാവരേയും നിരീക്ഷിക്കാനും രോഗലക്ഷണം കണ്ടെത്തിയല്‍ ആശുപത്രിയില്‍ പ്രവേശിക്കാനും നിര്‍ദേശത്തില്‍ പറയുന്നു. ഇന്‍ഡിഗോ വിമാനത്തിലാണ് യുവതി കൊല്‍ക്കത്തയില്‍ നിന്നും കൊച്ചിയില്‍ എത്തിയത്.
യാത്രയില്‍ യുവതിക്ക് ഒപ്പം സഞ്ചരിച്ചവരില്‍ സംശയം തോന്നുന്നവരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയക്കാന്‍ നിര്‍ദേശമുണ്ട്. ചൈനയില്‍ നിന്ന് തിരിച്ചെത്തിയ 1053 പേരാണ് ഇതുവരെ സംസ്ഥാനത്തുടനീളം വീടുകളിലും ആശുപത്രികളിലുംആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. കൊറോണ െവെറസ് ബാധയുണ്ടായ സ്ഥലങ്ങളില്‍നിന്നു കേരളത്തിലെത്തിയ 806 പേരെയെങ്കിലും കണ്ടെത്തിയിട്ടുണ്ട് എങ്കിലും ഇവരുമായി അടുത്ത് ഇടപഴകിയവരെ തിരിച്ചറിയാന്‍ ശ്രമം തുടരുകയാണ്.
രണ്ടു മുതല്‍ 14 ദിവസം വരെയുള്ള കാലയളവിലാണ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നത്. കൊറോണ സ്ഥിരീകരിക്കപ്പെട്ട െചെനയില്‍നിന്നും മറ്റിടങ്ങളില്‍നിന്നും എത്തിയവര്‍ അടുത്ത 28 ദിവസം നിര്‍ബന്ധമായും വീട്ടില്‍ കഴിയണം. െവെദ്യസഹായത്തിനുവേണ്ടി മാത്രമേ പുറത്തുപോകാവൂ. രോഗലക്ഷണങ്ങളില്ലാത്തവരെ വീട്ടില്‍ത്തന്നെ പാര്‍പ്പിച്ചാണ് നിരീക്ഷിക്കുന്നത്. അപൂര്‍വം ചിലര്‍ റിപ്പോര്‍ട്ട് ചെയ്യാതെ വീടിനു പുറത്തു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതായും ഇത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
വിമാനത്താവളത്തില്‍നിന്നു വീടുവരെ എത്തുന്നതിനിടയില്‍ അടുത്ത് ഇടപഴകിയ എല്ലാവരെയും ''ബാക്ക് ട്രാക്കിങ്ങി''ലൂടെ കണ്ടെത്തി നിരീക്ഷിക്കേണ്ടിവരും. ഇതാണു ശ്രമകരമായ ജോലി. മടങ്ങിവന്നവര്‍ യാത്രാവിവരം സര്‍ക്കാരിനെ അറിയിച്ചാല്‍ നടപടികള്‍ എളുപ്പത്തിലാകും. അല്ലെങ്കില്‍ യാത്രാരേഖകള്‍ പരിശോധിച്ച് ആളുകളെ തിരിച്ചറിയേണ്ടിവരും. െചെനയില്‍ നിന്നു മടങ്ങിവന്ന പലരും ആശുപത്രികളില്‍ വിവരമറിയിച്ചിട്ടില്ല. എത്തിയവരില്‍ ഏറ്റവും കുടുതല്‍ പേര്‍ എറണാകുളം, മലപ്പുറം, കോഴിക്കോട്, കൊല്ലം ജില്ലകളിലാണ്.
കൊല്ലത്ത് 100 പേരും എറണാകുളത്ത് 153 പേരും മലപ്പുറത്ത് 154 പേരും കോഴിക്കോട് 166 പേരുമാണ് ചൈനയില്‍ നിന്നും വന്നവര്‍. നിലവില്‍ ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളിലായി 9700 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയില്‍ മാത്രം 8000 പേര്‍ക്ക് രോഗബാധയേറ്റിട്ടുണ്ട്. ഏകദേശം 2500 ഇന്ത്യക്കാര്‍ െചെനയില്‍ കോറോണ െവെറസ് ബാധിച്ച ഇടങ്ങളിലുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രാഥമിക കണക്ക്.