യാത്രകള്‍ ചെയ്തത് കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍; വെളിപ്പെടുത്തലുമായി എഴുത്തുകാരന്‍
by Kvartha Omegaപാരീസ്: (www.kvartha.com 31.01.2020) സെക്‌സിന് വേണ്ടി ഏഷ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിരുന്നതായി ലോക പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍ ഗബ്രിയേല്‍ മാറ്റ്‌സ്നെഫി(83)ന്റെ വെളിപ്പെടുത്തല്‍. ഒരു ടെലിവിഷനില്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു മാറ്റ്സ്ഡനെഫ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള തന്റെ യാത്രകള്‍ കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനായിരുന്നു. അതില്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നു എന്നും മാറ്റ്സ്ഡനെഫ് പറഞ്ഞു. 'സെക്സിന് വേണ്ടി യാത്രകള്‍ ചെയ്തിരുന്നു. ഒരിക്കലും ഒരു ടൂറിസ്റ്റ് അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു'-മാറ്റ്സ്ഡനെഫ് പറഞ്ഞു.
ഒരു ഫ്രഞ്ച് എഡിറ്റര്‍ പതിനാലാം വയസില്‍ തന്നെ ദുരുപയോഗം ചെയ്ത ഗബ്രിയലിനെ കുറിച്ച് തുറന്നു പറഞ്ഞതോടെയാണ് ഇയാള്‍ക്കെതിരെ പോലീസ് അന്വേഷണം നടത്തിയത്. സ്‌കൂള്‍ വിട്ടു വരുന്ന തന്നെയും കാത്ത് പുറത്ത് അയാള്‍ നില്‍ക്കുമായിരുന്നു. ശേഷം ഹോട്ടലില്‍ കൊണ്ടുപോയി ചൂഷണം ചെയ്യുമായിരുന്നുവെന്നും അവര്‍ തുറന്നെഴുതി. ഇവരുടെ വെളിപ്പെടുത്തലിന് ശേഷമാണ് ഇയാള്‍ക്കെതിരെ ഫ്രഞ്ച് പൊലീസ് കേസെടുത്തത്.
![https://1.bp.blogspot.com/-i0Ksos4TE6E/XjPuuEqwxMI/AAAAAAAAU74/hXHqOlgbKjw4XRJv7YopUqXXk0wB-m5MgCLcBGAsYHQ/s1600/wrier.jpg https://1.bp.blogspot.com/-i0Ksos4TE6E/XjPuuEqwxMI/AAAAAAAAU74/hXHqOlgbKjw4XRJv7YopUqXXk0wB-m5MgCLcBGAsYHQ/s1600/wrier.jpg](https://1.bp.blogspot.com/-i0Ksos4TE6E/XjPuuEqwxMI/AAAAAAAAU74/hXHqOlgbKjw4XRJv7YopUqXXk0wB-m5MgCLcBGAsYHQ/s1600/wrier.jpg)
Keywords: Paris, News, World, Writer, Case, Police, Case, Enquiry, Crime, Gabriel Matzneff, French writer Gabriel Matzneff regrets that tourism in Asia