രാജ്യത്തെ തകർക്കാനിറങ്ങിയ മോദിക്ക് പിണറായി സ്തുതി പാടുന്നു: സതീശൻ പാച്ചേനി
by kvartha preകണ്ണൂര്‍: (www.kvartha.com 31.01.2020) സംഘപരിവാര്‍ സംഘടനകള്‍ക്ക് സഹായകരമായ നിലപാട് സ്വീകരിക്കുകയും മോദി സര്‍ക്കാരിന്റെ വിഭജനവാദ നയങ്ങള്‍ക്ക് പിണറായി സ്തുതി പാടുകയും ചെയ്യുന്നത് നാടിന്റെ ഐക്യത്തെ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്ന് ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സഹനസമര പദയാത്രയ്ക്ക് കൊറ്റാളിയില്‍ നൽകിയ സ്വീകരണത്തിൽസംസാരിക്കുകയായിരുന്നു ജാഥാ നായകന്‍ കൂടിയായ പാച്ചേനി.
അന്ധമായ മോദി ഭക്തി കാണിക്കുന്ന പിണറായിക്ക് കാലം മറുപടി നല്‍കുമെന്നും ഒരു ഭാഗത്ത് മോദിക്കെതിരെ പറയുകയും മറുഭാഗത്ത് മോദിയുടെ നയങ്ങള്‍ അതേപടി നടപ്പിലാക്കുകയും ചെയ്യുന്ന പിണറായി വിജയന്റെ കാപട്യത്തിന്റെ ശൈലി ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയും കൂട്ടരും ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഉപയോഗിക്കുന്ന കുടില തന്ത്രങ്ങള്‍ക്കെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കുകയാണെന്നും ഭാരതത്തിന്റെ മതേതരത്വത്തെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ആരെയും അനുവദിക്കില്ലെന്നും സതീശന്‍ പാച്ചേനി പറഞ്ഞു.
സഹനസമര പദയാത്രയുടെ മൂന്നാം ദിവസത്തെ പര്യടന പരിപാടി കെ.പി.സി.സി ജനറല്‍ സെക്രട്ടറി സജീവ് മാറോളി കൊറ്റാളിയില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കല്ലിക്കോടന്‍ രാഗേഷ് അധ്യക്ഷത വഹിച്ചു.
നേതാക്കളായ കെ. സുരേന്ദ്രന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, ചന്ദ്രന്‍ തില്ലങ്കേരി, കെ. പ്രമോദ്, എന്‍.പി ശ്രീധരന്‍, സുരേഷ് ബാബു എളയാവൂര്‍, എം.പി വേലായുധന്‍, എം.പി മുരളി, പി.കെ രാഗേഷ്, കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.സി മുഹമ്മദ് ഫൈസല്‍, ടി. ജയകൃഷ്ണന്‍, രാജീവന്‍ എളയാവൂര്‍, രജിത്ത് നാറാത്ത്, പൊന്നമ്പത്ത് ചന്ദ്രന്‍, രജനി രമാനന്ദ്, എന്‍ രാമകൃഷ്ണന്‍, സി.വി സന്തോഷ്, റഷീദ് കവ്വായി, കൂക്കിരി രാജേഷ്, അജിത്ത് മാട്ടൂല്‍, ടി.കെ അജിത്ത്, വസന്ത് പള്ളിയാംമൂല, ഷറഫുദ്ദീന്‍ കാട്ടാമ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Satheesan Pacheni criticized Pinarayi, Kannur, News, Local-News, Prime Minister, DCC, President, Narendra Modi, Chief Minister, Pinarayi vijayan, Congress, Inauguration, Kerala.