ഓട്ടോയില്‍ കടത്തുകയായിരുന്ന ഏഴു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
by kvartha preകണ്ണൂര്‍: (www.kvartha.com 31.01.2020) ഓട്ടോറിക്ഷയില്‍ കഞ്ചാവെത്തിച്ച് ചെറു പൊതികളിലാക്കി വില്‍പന നടത്തുന്ന യുവാവിനെ ഏഴ് കിലോ കഞ്ചാവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പാടിയോട്ട് ചാല്‍ എച്ചിലാംപാറയിലെ കാഞ്ഞിരത്തുംമൂട്ടില്‍ മനു(42) വാണ് അറസ്റ്റിലായത്.
![https://1.bp.blogspot.com/-PeTYMeCkzB4/XjPtF-EabtI/AAAAAAABwEE/mIMPeV3WRdIOxKbmk3KQPRec9Q5lfBe2QCLcBGAsYHQ/s1600/Ganja.jpg https://1.bp.blogspot.com/-PeTYMeCkzB4/XjPtF-EabtI/AAAAAAABwEE/mIMPeV3WRdIOxKbmk3KQPRec9Q5lfBe2QCLcBGAsYHQ/s1600/Ganja.jpg](https://1.bp.blogspot.com/-PeTYMeCkzB4/XjPtF-EabtI/AAAAAAABwEE/mIMPeV3WRdIOxKbmk3KQPRec9Q5lfBe2QCLcBGAsYHQ/s1600/Ganja.jpg)
ചീമേനി പോത്താംകണ്ടത്ത് വാഹന പരിശോധന നടത്തവെയാണ് ഇയാള്‍ പിടിയിലായത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളുടെ അതിര്‍ത്തി ഭാഗങ്ങളില്‍ വില്‍പന നടത്താനാണ് കഞ്ചാവെത്തിച്ചതെന്നും ഇയാള്‍ വന്‍കിട കഞ്ചാവ് വില്‍പന റാക്കറ്റിലെ കണ്ണിയാണെന്ന് സംശയിക്കുന്നതായി എക്സൈസ് സംഘം അറിയിച്ചു. കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.
Keywords: Youth arrested with ganja, Kannur, News, Local-News, Arrested, kanhangad, Court, Remanded, Kasaragod, Auto Driver, Kerala.