ഇനി മുതല്‍ കേരളാപോലീസില്‍ വനിതാപോലീസില്ല; പോലീസ് മാത്രം
by kvartha betaതിരുവനന്തപുരം: (www.kvartha.com 31.01.2020) ഔദ്യോഗികസ്ഥാനങ്ങള്‍ക്ക് മുന്നില്‍ വനിത എന്ന് ചേര്‍ക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. 1995 -നുശേഷം സേനയുടെ ഭാഗമായ വനിതകള്‍ക്കാണ് ഇത് ബാധകം. ഇതോടെ കേരളാ പോലീസില്‍ ഇനി 'വനിതാ പോലീസ്' ഉണ്ടാകില്ല പകരം എല്ലാവരും പോലീസുകാര്‍മാത്രം.
വനിതാപോലീസില്‍ ഇപ്പോള്‍ രണ്ടു വിഭാഗമാണുള്ളത്. 1995 -നു മുമ്ബ് സേനയിലെത്തിയവരും (ക്ലോസ്ഡ് വിങ്), അതിനുശേഷമെത്തിയവരും. നേരത്തെ വനിതാ പോലീസുകാരെ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍, വനിതാ ഹെഡ്‌കോണ്‍സ്റ്റബിള്‍, വനിതാ എസ് ഐ, വനിതാ സി ഐ, വനിതാ ഡിവൈ എസ് പി എന്നിങ്ങനെയാണ് അഭിസംബോധന ചെയ്തിരുന്നത്.
2011 -ല്‍ വനിതാ പോലീസ് കോണ്‍സ്റ്റബിളിന്റെ പേര് സിവില്‍ പോലീസ് ഓഫിസറെന്നും വനിതാ ഹെഡ് കോണ്‍സ്റ്റബിളിന്റെ പേര് സീനിയര്‍ സിവില്‍ പോലീസ് ഓഫിസറെന്നുമാക്കി. ബറ്റാലിയനുകളില്‍ വനിതയെന്ന പദം ഒഴിവാക്കി പോലീസ് കോണ്‍സ്റ്റബിളും ഹവില്‍ദാറുമെന്നായി. എന്നാല്‍ വനിതാ പോലീസുകാര്‍ സ്ഥാനപേരിനു മുന്നില്‍ വനിതയെന്ന് ഉപയോഗിക്കുന്നത് തുടരുകയായിരുന്നു.
Keywords: News, Kerala, Thiruvananthapuram, Lady police, Police men, Police,No Women Police in Kerala Police Anymore; Only the Police