https://www.doolnews.com/assets/2020/01/jamia-3-399x227.jpg

ജാമിഅ വെടിവെപ്പ് ; ദല്‍ഹി പൊലീസ് ആസ്ഥാനത്തിന് മുന്‍പിന്‍ വന്‍ പ്രതിഷേധം; പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു

by

ന്യൂദല്‍ഹി: ജാമിഅ മില്ലിയ വിദ്യാര്‍ത്ഥി മാര്‍ച്ചിനു നേരെ നടന്ന വെടിവെപ്പിനെതിരെ ദല്‍ഹി പൊലീസ് ഹെഡ്ക്വാര്‍ട്ടേര്‍സിനു മുന്നില്‍ വന്‍ പ്രതിഷേധം. ഐ.ടി.ഒയ്ക്ക് സമീപമുള്ള പഴയ പൊലീസ് ആസ്ഥാനത്തിനു മുന്‍പിലാണ് പ്രതിഷേധം നടന്നത്. പ്രതിഷേധിക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍ക്കു നേരെ അക്രമി നടത്തിയ വെടിവെപ്പില്‍ പ്രതിഷേധിച്ചാണ് പൊലീസ് ആസ്ഥാനത്ത് വന്‍ ജനാവലി പ്രതിഷേധം നടത്തിയത്.

ഇന്നലെയാണ് ദല്‍ഹിയില്‍ ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ സി.എ.എ വിരുദ്ധ മാര്‍ച്ചിനു നേരെ വെടിവെപ്പ് നടന്നത്. പൊലീസ് മാര്‍ച്ച് തടയുന്നതിനിടെ അപ്രതീക്ഷിതമായി ഒരാള്‍ മാര്‍ച്ചിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അക്രമി വെടിവെച്ചത്. ഇയാള്‍ പൊലീസ് പിടിയിലായി. രാംപഥ് ഗോപാല്‍ എന്നയാളാണ് വെടിവെപ്പ് നടത്തിയത്. മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിക്കു വെടിവെപ്പില്‍ പരിക്കേറ്റു. ഷാദത്ത് ആലത്ത് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്.