https://janamtv.com/wp-content/uploads/2020/01/economic-survey.jpg

അടുത്ത സാമ്പത്തിക വര്‍ഷം വളര്‍ച്ച 6.5 ശതമാനമാകും; 2020 ഓടെ രാജ്യത്ത് 4 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; സാമ്പത്തിക സര്‍വേ

by

ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ വളര്‍ച്ച 6-6.5 ശതമാനമാകുമെന്ന് സാമ്പത്തിക സര്‍വേ. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച അഞ്ചു ശതമാനമാണെന്നും സര്‍വെ വെളിപ്പെടുത്തി. 2020 ഓടെ രാജ്യത്ത് നാലുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമം. 2030 ആകുമ്പോഴേക്കും എട്ടുകോടിയായി തൊഴിലവസരങ്ങള്‍ ഉയര്‍ത്തുമെന്നും സാമ്പത്തിക സര്‍വേ പറയുന്നു.

ആഗോള സാമ്പത്തിക മേഖലയിലെ മാന്ദ്യവും രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ടെന്ന് സര്‍വേ വ്യക്തമാക്കി. ലോകത്തിനുവേണ്ടി ഉത്പന്ന ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന ഇടമായി ഇന്ത്യ മാറുമെന്ന് സര്‍വേയില്‍ പറയുന്നു. ഇതിലൂടെ രാജ്യത്തെ അഞ്ച് ട്രില്യണ്‍ സമ്പദ്ഘടനയായി വളര്‍ത്താനാകും. രാജ്യത്ത് കൂടുതല്‍ തൊഴില്‍സാധ്യത സൃഷ്ടിക്കാന്‍ ഇത് സഹായിക്കും. നിര്‍മാണമേഖലയ്ക്ക് ഇത് കരുത്തേകുമെന്നും സര്‍വെ വിലയിരുത്തി.

രാജ്യത്ത് ചൈനീസ് മോഡല്‍ നടപ്പാക്കി തൊഴില്‍മേഖലയെ ശക്തിപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.