https://janamtv.com/wp-content/uploads/2020/01/corona.jpg

ബ്രിട്ടനിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു

by

ലണ്ടൻ : ബ്രിട്ടനിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ബ്രിട്ടൻ ചീഫ് മെഡിക്കൽ ഓഫീസർ ആണ് വിവരം പുറത്തു വിട്ടത്. രണ്ടു പേർക്ക് കൊറോണ വൈറസ് ബാധിച്ചുവെന്നാണ് റിപ്പോർട്ട്. ഇവർ രണ്ടു പേരും ഒരു കുടുംബത്തിലെയാണ്.

ചൈനയിലെ വുഹാനിൽ ആരംഭിച്ച വൈറസ് ഇതുവർ പതിനെട്ട് രാജ്യങ്ങളിൽ എത്തിയതായാണ് റിപ്പോർട്ട്. ചൈനയിൽ ഇതുവരെ 213 പേർ മരിച്ചു. പതിനായിരത്തിലധികം പേർക്ക് വൈറസ് ബാധിച്ചിട്ടുണ്ട്.

ഇന്നലെ കേരളത്തിലും കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. വിദ്യാർത്ഥിയെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.