https://janamtv.com/wp-content/uploads/2020/01/amulya-patnaik.jpg

ഡല്‍ഹി പോലീസ് കമ്മീഷണറുടെ കാലാവധി ഒരു മാസത്തേക്ക് നീട്ടി; തീരുമാനം പൊതു താത്പര്യാര്‍ഥമെന്ന് ആഭ്യന്തര മന്ത്രാലയം

by

ന്യൂഡല്‍ഹി: ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമുല്യ കുമാര്‍ പട്‌നായികിന്റെ സര്‍വീസ് കാലാവധി ഒരു മാസത്തേക്ക് നീട്ടി. ഡല്‍ഹി തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് കാലവധി നീട്ടിയത്. നിലവില്‍ ഇന്നാണ് സര്‍വീസില്‍ നിന്നും അമുല്യ കുമാര്‍ പട്‌നായക് വിരമിക്കേണ്ടിയിരുന്നത്.

പൊതു താത്പര്യാര്‍ത്ഥമാണ് അമുല്യ കുമാര്‍ പട്‌നായികന്റെ കാലാവധി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീട്ടി നല്‍കിയത്. കാലവധി നീട്ടിയതോടെ ഫെബ്രുവരി അവസാനത്തോടെ ആയിരിക്കും അമുല്യ കുമാര്‍ പട്‌നായിക് വിരമിക്കുക.