120 കോടിയുടെ കള്ളപ്പണ ഇടപാട്; പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി ബിജെപി
by Janam TV Web Deskകോഴിക്കോട്: രാജ്യത്ത് കലാപം സൃഷ്ടിക്കാനായി വന്‍തോതില്‍ കള്ളപ്പണം അക്കൗണ്ടില്‍ എത്തിയ സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ കോഴിക്കോട് ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കായി പോപ്പുലര്‍ ഫ്രണ്ടിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തണല്‍ സംഘടനയ്ക്ക് 120 കോടി രൂപ അനധികൃതമായി എത്തിയതായാണ് കണ്ടെത്തല്‍. ബിജെപി മാര്‍ച്ചിനെ പ്രതിരോധിക്കാനും സംഘര്‍ഷം സൃഷ്ടിക്കാനുമായി പോപ്പുലര്‍ ഫ്രണ്ട് സംഘടിച്ചെത്തിയത് പ്രതിഷേധത്തിനിടയാക്കി. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
നാളുകളായി പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ കേരളത്തില്‍ പ്രതിഷേധം തുടരുകയായിരുന്നു. പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ക്കും ആസൂത്രിത കലാപം സൃഷ്ടിക്കാനുമായി മതമൗലിക വാദസംഘടനകള്‍ ശ്രമിക്കുന്നുവെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. ഇതു തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ടിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തണല്‍ സംഘടനക്ക് 120 കോടി രൂപ അനധികൃതമായി എത്തിയതായി കണ്ടെത്തിയത്.
ഇതിനിടെ സംഘര്‍ഷം സൃഷ്ടിക്കാനായി പോപ്പുലര്‍ ഫ്രണ്ടുകാര്‍ പ്രകോപനപരമായ മുദ്രാവാക്യവുമായി രംഗത്തെത്തി. പിന്നീട് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മതമൗലിക വാദ സംഘടനകളുടെ അക്കൗണ്ടുകളില്‍ അനധികൃതമായെത്തുന്ന ഫണ്ടുകള്‍ അന്വേഷണ വിധേയമാക്കണമെന്നാണ് ആവശ്യമുയരുന്നത്.