https://img.manoramanews.com/content/dam/mm/mnews/news/world/images/2020/1/31/crocodile-31.jpg

ടയർ കഴുത്തിൽ കുടുങ്ങി മുതല; രക്ഷപെടുത്തിയാൽ കൈനിറയെ സമ്മാനമെന്ന് ഇന്തൊനേഷ്യ

by

മുതലയെ നേരിടാൻ ധൈര്യമുള്ളവരെ കാത്ത് കൈ നിറയെ സമ്മാനങ്ങളാണ് ഇന്തൊനേഷ്യയിൽ ഉള്ളത്. വെറുതേ മുതലയെ വേട്ടയാടൽ ഒന്നുമല്ല. കഴുത്തിൽ കുടുങ്ങിയ ടയറുമായി ജീവിക്കുന്ന ഭീമൻ മുതലയെ അതിൽ നിന്ന് പുറത്തെടുക്കണം. അതാണ് ധൈര്യശാലിക്കുള്ള 'ടാസ്ക്'. വർഷങ്ങളായി പലരും ശ്രമിച്ചിട്ടും പരാജയപ്പെട്ടതോടെയാണ് അധികൃതർ കൂറ്റൻ സമ്മാനങ്ങൾ വാഗ്ദാനം ചെയ്തത്.

പതിമൂന്ന് അടി നീളമാണ് പാലുവിൽ ഉള്ള ഈ ഭീമൻ മുതലയ്ക്കുള്ളത്. പക്ഷേ കഴുത്തിൽ ടയർ കുടുങ്ങിയിരിക്കുന്നതിനാൽ അതിന് സ്വസ്ഥമായി ശ്വസിക്കാൻ പോലുമാകുന്നില്ല. മുതലയുടെ ജീവൻ അപകടത്തിലാണെന്നും അടിയന്തരമായി രക്ഷിക്കാനുള്ള നടപടികൾ വേണമെന്നും മൃഗസ്നേഹികളുടെ സംഘടനകളും അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുതലയെ പിടിച്ച് പരിചയമില്ലാത്തവർ വരരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ടയറിൽ കുടുങ്ങിയ മുതലയെ കാണാനെത്തുന്നവർക്കും നിയന്ത്രണം ഏർപ്പെടുത്തി. മുതലയെ ഉപദ്രവിക്കരുതെന്നും ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.