'കുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ടൂർ പോയി': വെളിപ്പെടുത്തൽ, ചര്‍ച്ച
by സ്വന്തം ലേഖകൻലോക പ്രശ്സത ഫ്രഞ്ച് എഴുത്തുകാരൻ ഗബ്രിയേല്‍ മാറ്റ്സ്‌നെഫിന്‍റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. ഒരു അഭിമുഖത്തിലാണ് ഗബ്രിയേലിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ. കുട്ടികളുമായി യാത്ര ചെയ്ത് താൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമായിരുന്നു. അതിനായി ഏഷ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിരുന്നു. എന്നാൽ സെക്സിനുവേണ്ടിയുള്ള അത്തരം യാത്രകളെ കുറിച്ച് ഒാർത്ത് ഇപ്പോൾ പശ്ചാത്താപമുണ്ടന്നുമാണ് ഗബ്രിയേലിന്റെ വെളിപ്പെടുത്തൽ.
എന്നാൽ ഒരിക്കലും ഒരു ടൂറിസ്റ്റ് ഇങ്ങനെ പെരുമാറാൻ പാടില്ലെന്നു ഗബ്രിയേൽ പറഞ്ഞു. 14ാം വയസ്സിൽ തന്നെ ദുരുപയോഗം ചെയ്തെന്ന ഒരു ഫ്രഞ്ച് എഡിറ്ററുടെ വെളിപ്പെടുത്തലിലാണ് ഇയാൾക്കെതിരെ ആദ്യം പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഗബ്രിയേൽ എന്നും തന്നെ ചൂഷണം ചെയ്യുമായിരുന്നു. സ്കൂൾ വിട്ടു വരുന്നതും കാത്ത് അയാൾ ഹോട്ടലിൽ കൂട്ടികൊണ്ട് പോകുമായിരുന്നുവെന്നും ഫ്രഞ്ച് എഡിറ്റർ തുറന്നെഴുതി.