![https://img.manoramanews.com/content/dam/mm/mnews/news/india/images/2020/1/31/elephant-rescue-new.jpg https://img.manoramanews.com/content/dam/mm/mnews/news/india/images/2020/1/31/elephant-rescue-new.jpg](https://img.manoramanews.com/content/dam/mm/mnews/news/india/images/2020/1/31/elephant-rescue-new.jpg)
ആന കിണറ്റില്‍ വീണു; ആര്‍ക്കിമെഡിസ് തത്വം ഉപയോഗിച്ച് രക്ഷിച്ചു; കൗതുകം
by സ്വന്തം ലേഖകൻകുടത്തില് കല്ലിട്ട് വെള്ളം കുടിക്കുന്ന കാക്കയുടെ ബുദ്ധി കേട്ടിട്ടുണ്ട്. എന്നാല്‍ അതുപോലെ ഒരു ആനയെ എടുത്താലോ? ജാർഖണ്ഡിലെ ഗുൽമ ജില്ലയിലുള്ള ആമ്‌ലിയ ടോലി ഗ്രാമത്തിലാണ് അപൂര്‍വ സംഭവം നടന്നത്. കിണറ്റില്‍ അകപ്പെട്ട ആനയെയാണ് ഇത്തരത്തില്‍ പുറത്തെത്തിച്ചത്. ആർക്കിമെഡിസ് തത്വം ഉപയോഗിച്ച് ആനയെ രക്ഷിച്ച സംഭവം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വൈറലാവുകയാണ്.
ചൊവ്വാഴ്ച പുലർച്ചെയാണ് കാട്ടാനയെ കിണറിനുള്ളിൽ വീണ നിലയിൽ പ്രദേശവാസികൾ കണ്ടെത്തിയത്. ഇവർ ഉടൻതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉടൻതന്നെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. രാവിലെ ഏഴുമണിക്ക് തുടങ്ങിയ രക്ഷാപ്രവർത്തനം മൂന്നുമണിക്കൂർ നീണ്ടു. മൂന്ന് പമ്പുകളുപയോഗിച്ച് കിണറിനുള്ളിലേക്ക് വെള്ളം ശക്തിയായി പമ്പ് ചെയ്താണ് ആനയെ പുറത്തെത്തിച്ചത്.കിണറിനുള്ളിൽ വെള്ളം നിറഞ്ഞപ്പോൾ പൊങ്ങിവന്ന ആനയെ പുറത്തെത്തിക്കുകയായിരുന്നു.
ഐഎഫ്എസ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ടെയാണ് മനോഹരമായ ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. ആനയെ കിണറിനുള്ളിൽ നിന്നും പുറത്തെടുക്കാൻ ആർക്കിമെഡിസ് തത്വം പ്രായോഗികമാക്കിയ ഗുൽമയിലെ വനംവകുപ്പ് ഉദ്യോഗസ്ഥനെ ട്വിറ്ററിലൂടെ അഭിനന്ദിക്കുകയും ചെയ്തു.